പെഷവാർ: പാകിസ്ഥാനിലെ ഷിയാ പള്ളിയില്‍ നടന്ന ചാവേറാക്രമണത്തിൽ 30 പേര്‍ മരിച്ചു. അമ്പതിലധികം ആളുകള്‍ക്ക് ആക്രമണത്തിൽ പരിക്കേറ്റതായും പത്തോളം പേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ സംഭവത്തെ അപലപിച്ചു.
വെള്ളിയാഴ്ച പെഷവാറിലെ ഖുയ്സ ഖവാനി ബസാറിലെ മുസ്ലീം പള്ളിയില്‍ ജുമാ നമസ്‌കാരത്തിന് ഇടയിലാണ് സ്‌ഫോടനം ഉണ്ടായത്. ആയുധവുമായി പള്ളിയിലേക്ക് അതിക്രമിച്ച് കയറിയ രണ്ട് അക്രമികള്‍ പള്ളിക്കു പുറത്ത് നിന്ന പൊലീസിന് നേരെ വെടിയുതിര്‍ത്തു. ഇതിന് പിന്നാലെയാണ് സ്ഫോടനമുണ്ടായതെന്ന് പെഷവാര്‍ പൊലീസ് മേധാവി മുഹമ്മദ് ഇജാസ് ഖാന്‍ വ്യക്തമാക്കി. ആക്രമണത്തില്‍ ഒരു പൊലീസുകാരനും കൊല്ലപ്പെട്ടു.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. സ്ഫോടനത്തിന് പിന്നിൽ ചാവേര്‍ ആക്രമണമാണെന്ന് പെഷവാര്‍ പ്രാദേശിക ഭരണകൂടം സ്ഥിരീകരിച്ചു. നടന്നത് ചാവേര്‍ ആക്രമണമാണെന്നും ഇതേ കുറിച്ച് സൂചനയൊന്നും കിട്ടിയിരുന്നില്ലെന്നുംആഭ്യന്ത്ര ഫെഡറല്‍ മന്ത്രി ശൈഖ് റഷീദ് അഹ്‌മദ് വ്യക്തമാക്കി.
Post Your Comments