സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായ ഒരു വലിയ ദിനമാണ് അന്താരാഷ്ട്ര വനിതാ ദിനാചരണം. വിദ്യാഭ്യാസം, ആരോഗ്യം,തൊഴിൽ,കുടുംബം തുടങ്ങിയ കാര്യങ്ങളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ് ഈ ദിവസം. സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ നേട്ടങ്ങൾ തിരിച്ചറിയുന്നതിനായി അന്താരാഷ്ട്ര വനിതാ ദിനം എല്ലാ വർഷവും മാർച്ച് 8 ന് ആഘോഷിക്കുന്നു. 1911 ൽ ആദ്യമായി നടന്ന, അന്താരാഷ്ട്ര വനിതാ ദിനം ലോകമെമ്പാടും ആഘോഷിക്കുന്നത് സ്ത്രീകളുടെ നേട്ടങ്ങൾ തിരിച്ചറിയുന്നതിനും സ്ത്രീ സമത്വത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും, ലിംഗപരമായ തുല്യതയ്ക്കുള്ള പോരാട്ടങ്ങൾക്ക് ഊർജം പകരാനുമാണ്. ഈ ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങൾ വർണ്ണാഭമായ വിവിധ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ഇതിന് പുറമെ പ്രസംഗം, ഉപന്യാസ രചന തുടങ്ങിയ മത്സരങ്ങളും നടക്കുന്നു.
അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത് വിവിധ മേഖലകളിലെ സ്ത്രീകളുടെ നേട്ടങ്ങൾ ഉയർത്തിക്കാട്ടാനും അംഗീകരിക്കാനുമാണ്. അതേസമയം, ഇന്നും നിലനിൽക്കുന്ന ലിംഗ വിവേചനം ഉൾപ്പെടെയുള്ള പ്രധാന വിഷയങ്ങളിലേക്ക് ലോകശ്രദ്ധ ക്ഷണിക്കുന്നു.
Post Your Comments