ന്യൂഡൽഹി: ഉക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള രക്ഷാദൗത്യമാണ് ‘ഓപ്പറേഷൻ ഗംഗ’. പദ്ധതി, അതിവേഗം പുരോഗമിക്കുകയാണ്. ഉക്രൈൻ തലസ്ഥാനമായ കീവിൽ നിന്നും എല്ലാ ഇന്ത്യക്കാരേയും മാറ്റാൻ സാധിച്ചതായി വിദേശകാര്യ സെക്രട്ടറി ഹർഷ വർധൻ ശ്രിഗ്ള കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഓപ്പറേഷൻ ഗംഗയ്ക്ക് ലോകജനത തന്നെ കൈയ്യടിക്കുകയാണ്. നിരവധി പേർക്ക് രണ്ടാം ജന്മമായി ‘ഓപ്പറേഷൻ ഗംഗ’ മാറി. മലയാളിയായ, അഭിജിത്തിനും ഇത് രണ്ടാം ജന്മമാണ്. ഗർഭിണിയായ ഭാര്യക്കൊപ്പം സുരക്ഷിതമായി നാട്ടിൽ മടങ്ങിയെത്തിയതിൻ്റെ സന്തോഷത്തിലാണ് അഭിജിത്ത്.
Also Read:പാകിസ്ഥാനിലെ ഷിയാ പള്ളിയില്‍ ചാവേറാക്രമണം: 30 പേര്‍ മരിച്ചു
ഉക്രൈനിലെ ലിവിവിൽ ആയിരുന്നു അഭിജിത്തും ഗർഭിണിയായ ഭാര്യ നീതു അഭിജിത്തും കഴിഞ്ഞിരുന്നത്. ഗർഭിണിയായ യുവതി അതിർത്തി കടക്കാൻ സഹായത്തിന് കാത്തു നിൽക്കുന്നുവെന്ന വാർത്ത രണ്ട് ദിവസം മുൻപാണ് പുറത്തുവന്നത്. വാർത്തയറിഞ്ഞതും, എംബസിക്കാർ ഇടപെട്ട് അവരെ അതിർത്തി കടത്തി, ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി വിമാനം വഴി നാട്ടിലെത്തിക്കുകയായിരുന്നു. തനിക്ക് ഉണ്ടാകാൻ പോകുന്ന കുഞ്ഞിന് ‘ഗംഗ’ എന്ന് പേര് നൽകുമെന്ന് വ്യക്തമാക്കുകയാണ് അഭിജിത്ത്.
‘പെൺകുട്ടി ആണ് ഉണ്ടാകുന്നതെങ്കിൽ അവൾക്ക് ഗംഗ എന്ന് പേരിടും. ഓപ്പറേഷൻ ഗംഗ കാരണമാണ്, ഭാര്യ സുരക്ഷിതയായി നാട്ടിലെത്തിയത്. കുടുംബം, ഒരുപാട് സന്തോഷത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, ഓപ്പറേഷൻ ഗംഗയ്ക്കും ഹൃദയത്തിൽ തൊട്ട് നന്ദി അറിയിക്കുന്നു. എന്റെ കുടുംബത്തിനും മറ്റുള്ളവർക്കും ചെയ്ത സഹായത്തിന് നന്ദി. ഒരുപാട് വിദേശികൾ ഉക്രൈനിൽ ഇപ്പോഴും സഹായത്തിനായി കേഴുമ്പോഴാണ് ഇന്ത്യ ഇവിടെ ഞങ്ങളെ രക്ഷപെടുത്തുന്നത്’, അഭിജിത്ത് പറയുന്നു.
Post Your Comments