കൊച്ചി: സിപിഎമ്മിനുള്ളിൽ സ്ത്രീകളോട് മോശമായി പെരുമാറുന്ന പുരുഷ നേതാക്കളുണ്ടെന്ന് മന്ത്രി ആര്‍. ബിന്ദു. മോശം പെരുമാറ്റത്തിനെതിരെ പരാതി നൽകിയാലും ശരിയായി പരിഗണിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം, സിപിഎം സംസ്ഥാന സമ്മേളനത്തില്‍ സംഘടനാ റിപ്പോർട്ടിന്മേൽ നടത്തിയ പൊതുചര്‍ച്ചയിലാണ് മന്ത്രിയുടെ വിമര്‍ശനം.
‘പാര്‍ട്ടിയില്‍ സ്ത്രീകളോടുള്ള മോശം പെരുമാറ്റം ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് ഖേദത്തോടെ പറയേണ്ടി വരുന്നു. എന്തെങ്കിലും മോശം അനുഭവമുണ്ടായാല്‍ പരാതി നല്‍കിയാലും പലപ്പോഴും പരിഗണിക്കപ്പെടുന്നില്ല. പരാതി നല്‍കിയ ആളുകള്‍ക്ക് അവഗണന നേരിടേണ്ടി വരുന്ന സാഹചര്യമാണുള്ളത്’- മന്ത്രി പറഞ്ഞു.
Reda Also : മാറാടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം : രണ്ടു പേർ മരിച്ചു
ആലപ്പുഴയില്‍ നിന്ന് വനിതകള്‍ക്ക് കാര്യമായ പരിഗണന കിട്ടുന്നില്ലെന്ന വിമര്‍ശനവും പൊതുചര്‍ച്ചയില്‍ ഉന്നയിച്ചു. വനിതാ ബ്രാഞ്ച് സെക്രട്ടിമാരും മറ്റും ധാരാളമായി കമ്മിറ്റികളിലേക്ക് കടന്നുവന്നിട്ടുണ്ട്. എന്നാല്‍, ഇപ്പോഴും പുരുഷ മേധാവിത്വപരമായ സമീപനമാണ് പല കാര്യങ്ങളിലും നടക്കുന്നത്. വനിതകള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ല. വനിതകളുടെതായ പ്രശ്‌നങ്ങളില്‍ ഇടപെടാനോ അത്തരം കാര്യങ്ങള്‍ക്ക് പരിഹാരിക്കാനോ കാര്യമായ ഒരു ശ്രമവും ഉണ്ടാകുന്നില്ലെന്നും പ്രതിനിധികള്‍ പറഞ്ഞു.
Post Your Comments