സൂറിച്ച്: റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ, മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് റഷ്യയുടെയും ബെലാറസിന്റെയും അത്ലറ്റുകൾക്ക് വിലക്ക് ഏർപ്പെടുത്തി വേള്‍ഡ് അത്ലറ്റിക്സ്. വേള്‍ഡ് അത്ലറ്റിക്സ് ഭരണസമിതി യോഗം ചേര്‍ന്നാണ് അത്ലറ്റുകളെ വിലക്കാനുള്ള തിരുമാനമെടുത്തത്. റഷ്യയില്‍ നിന്നും ബെലാറസില്‍ നിന്നുമുള്ള എല്ലാ അത്ലറ്റുകള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും ഒഫീഷ്യലുകള്‍ക്കും ലോക അത്ലറ്റിക്സുമായി ബന്ധപ്പെട്ട എല്ലാ മത്സരങ്ങളിലും വിലക്ക് ബാധമായിരിക്കും.
വിലക്ക് പ്രാബല്യത്തിലായതോടെ, ഈ വര്‍ഷം ഒറീഗോണില്‍ നടക്കുന്ന വേള്‍ഡ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും ബെല്‍ഗ്രേഡില്‍ നടക്കുന്ന വേള്‍ഡ് അത്ലറ്റിക് ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പിലും മസ്കറ്റില്‍, ഈ മാസം നാലിന് ആരംഭിക്കുന്ന വേള്‍ഡ് അത്ലറ്റിക്സ് റേസ് വാക്കിംഗ് ടീം ചാമ്പ്യന്‍ഷിപ്പിലും റഷ്യയുടെയും ബെലാറസിന്റെയും താരങ്ങള്‍ക്ക് പങ്കെടുക്കാനാവില്ല.
Read Also:- പല്ല് പുളിപ്പ് അകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില വഴികൾ!
നേരത്തെ, മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് റഷ്യയെ വിലക്കാന്‍ ഫിഫയും യുവേഫയും ലോക ബാഡ്മിന്റണ്‍ ഫെഡറേഷനും സ്കീയിംഗ് ഫെഡറേഷനും തീരുമാനിച്ചിരുന്നു. റഷ്യയെ കായിക മത്സരങ്ങളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റിയും നിര്‍ദേശിച്ചിരുന്നു.
Post Your Comments