മോസ്‌കോ: ഉക്രൈൻ – റഷ്യ യുദ്ധം തീരുന്നതിന് മുമ്പേ ‘യുദ്ധം അവസാനിച്ചു, ഉക്രൈൻ നിലംപൊത്തി, റഷ്യ വിജയക്കൊടി പാറിച്ചു’ എന്ന് വാർത്ത നൽകി റഷ്യൻ മാധ്യമം. ഉക്രൈനിൽ റഷ്യൻ അധിനിവേശം രൂക്ഷമാകുന്നതിനിടെ ഫെബ്രുവരി 26 നായിരുന്നു റഷ്യൻ വാർത്താ ഏജൻസി ‘റഷ്യ വിജയിച്ചു’ എന്ന് വാർത്ത നൽകിയത്. രണ്ട് ദിവസം കൊണ്ട് ഉക്രൈൻ പിടിച്ചടക്കാമെന്ന റഷ്യയുടെ ധാരണ തെറ്റുകയായിരുന്നു. അതിശക്തമായി ഉക്രൈൻ പ്രതിരോധിക്കുമ്പോഴും, വ്യാജ വാർത്ത നൽകിയതിൽ നാണംകെട്ട് തലതാഴ്ത്തേണ്ടുന്ന അവസ്ഥയിലാണ് ഈ റഷ്യൻ ഏജൻസി.
മുൻകൂട്ടി തയ്യാറാക്കി വെച്ച അവലോകനം പുറത്തുവന്ന് അധികം വൈകാതെ പിന്‍വലിച്ചുവെങ്കിലും, ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. റഷ്യയിലെ സര്‍ക്കാര്‍ മാധ്യമമായ റിയാ നൊവോസ്തി ആണ് ‘വിജയ വാർത്ത’ പ്രസിദ്ധീകരിച്ചത്. ‘യുക്രൈന്‍ ഇനി റഷ്യയുടേത്’ എന്ന തലക്കെട്ടിലാണ് വാര്‍ത്ത പുറത്തുവന്നത്. ഉക്രൈന്റെ പ്രതിരോധത്തിൽ റഷ്യ, അമ്പരന്ന് നിൽക്കുമ്പോഴാണ് ഈ വാർത്ത പുറത്തുവന്നത് എന്നതാണ് ഹൈലൈറ്റ്.
Also Read:സ്വകാര്യ ബസുകളില്‍ വിവേചനം: വിദ്യാര്‍ത്ഥികള്‍ക്ക് പരാതി അറിയിക്കാമെന്ന് മോട്ടോര്‍ വാഹന വകുപ്പ്
പുടിന്റെ തീരുമാനങ്ങളെയും തന്ത്രങ്ങളെയും വാഴ്ത്തിക്കൊണ്ടുള്ള റിപ്പോർട്ടിൽ, ‘യൂറോപ്പിലെ പഴയ അതിര്‍ത്തികളിലേക്ക് റഷ്യ തിരിച്ചുവരുന്നതാണ് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്’ എന്നും പറയുന്നു. ഉക്രൈൻ, റഷ്യയുടെ ഭാഗമാണെന്നും അത്, അതിന്റെ യഥാർത്ഥ അവസ്ഥയിലേക്ക് തിരിച്ചെത്തി എന്നുമായിരുന്നു റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. ‘പരസ്പരം വേര്പിരിഞ്ഞുപോയ റഷ്യൻ ജനത, ഇതാ.. ഇവിടെ ഒരുമിച്ചിരുന്നു’ എന്ന് വളരെ പ്രാധാന്യത്തോടെയാണ് ഇവർ നൽകിയിരിക്കുന്നത്.
അതേസമയം, സാധാരണ മനുഷ്യര്‍ അടക്കം കൈയില്‍ കിട്ടിയതെടുത്ത് റഷ്യയ്ക്ക് എതിരെ പൊരുതുന്ന കാഴ്ചയ്ക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. ഇതില്‍ വിറളി പൂണ്ട് പരിഭ്രാന്തരായ റഷ്യ മാരകായുധങ്ങളുമായി സിവിലിയന്‍മാര്‍ക്കും ആശുപത്രികള്‍ അടക്കമുള്ള ഇടങ്ങള്‍ക്കും നേരെ കടുത്ത ആക്രമണം അഴിച്ചുവിടുകയാണിപ്പോള്‍.
RIA Novosti accidentally published a pre-prepared article for the “end of the operation” on February 26th. Due to the defeat in key areas, the article was deleted, so you can read what kind of future they planned for Ukraine.
thread with translation of the article. pic.twitter.com/ZFxXeubSqq
— пані Маруся (@sea_inside3) February 27, 2022
Post Your Comments