പെരുന്ന: കൊച്ചിയില്‍ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ചരിത്ര പ്രദര്‍ശനത്തില്‍ നിന്നും മന്നത്ത് പത്മനാഭനെ ഒഴിവാക്കി. സിപിഎമ്മിന്റെ ഈ നടപടിക്കെതിരെ എന്‍.എസ്.എസ് രംഗത്ത് വന്നു. ഇത് സംബന്ധിച്ച ഒരു മാധ്യമ വാര്‍ത്ത ചൂണ്ടിക്കാട്ടിയാണ് എന്‍.എസ്.എസ് നിലപാട് വ്യക്തമാക്കിയത്. വിമോചന സമരവുമായി ബന്ധപ്പെട്ട നിലപാടാണ് മന്നത്തിന്റെ ചിത്രം ഒഴിവാക്കാന്‍ കാരണമെന്നായിരുന്നു റിപ്പോര്‍ട്ട്.
എന്നാല്‍ വിമോചന സമരത്തിന് മന്നത്ത് പത്മനാഭന്‍ നേതൃത്വം കൊടുത്തത് അന്നത്തെ കമ്യൂണിസ്റ്റ് ദുര്‍ഭരണത്തിന് എതിരെയും സാമൂഹ്യനീതിക്ക് വേണ്ടിയായിരുന്നുവെന്നും അത് ലോകം മുഴുവന്‍ അംഗീകരിക്കപ്പെട്ട കാര്യമായിരുന്നുവെന്നും എന്‍.എസ്.എസ് മറുപടി നല്‍കി. മന്നത്ത് പത്മനാഭന്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ഒരിക്കലും നിലകൊണ്ടിട്ടില്ലെന്നും എന്‍എസ്എസ് വ്യക്തമാക്കി.
‘രാഷ്ട്രീയ പാര്‍ട്ടികള്‍ മന്നത്ത് പത്മനാഭന്റെ ചിത്രം സൗകര്യം പോലെ ഉയര്‍ത്തിപ്പിടിക്കുകയും ചിലപ്പോള്‍ മാറ്റിവെയ്ക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് അവരുടെ താല്‍ക്കാലിക രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മാത്രമാണ്. സമുദായം അത് തിരിച്ചറിയണം’, എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു.
Post Your Comments