കീവ് : റഷ്യന്‍ അധിനിവേശത്തെ ചെറുക്കാന്‍ തയ്യാറായിട്ടുള്ള വിദേശികളെ സ്വാഗതം ചെയ്ത് യുക്രൈന് പ്രസിഡന്റ് വൊളോഡിമിർ സെലന്‍സ്കി. യുക്രൈനായി യുദ്ധം ചെയ്യാമെങ്കില്‍ രാജ്യത്ത് പ്രവേശിക്കാന്‍ വിദേശികള്‍ക്ക് പ്രവേശന വിസ വേണ്ടെന്നും സെലന്‍സ്കി ഉത്തരവിറക്കി. പുതിയ ഉത്തരവ് ഇന്ന് മുതൽ പ്രാബല്യത്തില്‍ വരും. രാജ്യത്തെ മാര്‍ഷ്യല്‍ നിയമം(സൈനിക നിയമം) പിന്‍വലിക്കുന്നത് വരെ ഉത്തരവ് തുടരുമെന്നാണ് അധികൃതരെ ഉദ്ധരിച്ച് ആഗോളതലത്തിലെ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
നേരത്തെ, യൂറോപ്യന്‍ യൂണിയനില്‍ ചേരുന്നതിനുള്ള അപേക്ഷയില്‍ സെലന്‍സ്കി ഒപ്പ് വെച്ചതിന് പിന്നാലെയാണ് വിസ നടപടി ക്രമങ്ങളിലെ പുതിയ ഭേദഗതിയും യുക്രൈന് നടപ്പാക്കിയത്. റഷ്യയുടെ അധിനിവേശം തുടരുന്ന സാഹചര്യത്തിൽ ജനങ്ങളെ സംരക്ഷിക്കാന്‍ രംഗത്തിറങ്ങണമെന്ന് പൗരന്മാരോട് നേരത്തെ യുക്രൈന് ഭരണകൂടം ആവശ്യപ്പെട്ടിരുന്നു.
Read Also : സജികുമാർ കൊലപാതകം: മുൻകൂർ ജാമ്യം ലഭിക്കാതെ വന്നതോടെ ഒളിവിൽ കഴിഞ്ഞ പ്രതി പൊലീസിന് കീഴടങ്ങി
രാജ്യത്തിനായി തെരുവില്‍ പോരാടാന്‍ തയ്യാറുള്ള ഏതൊരാള്‍ക്കും യുക്രെയ്ന് സര്‍ക്കാര്‍ ആയുധം നല്‍കും. പതിനെട്ടിനും അറുപതിനുമിടയില്‍ പ്രായമുള്ള പുരുഷന്മാർ രാജ്യം വിടരുതെന്നും പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞു. 40000-ലധികം സിവിലിയൻമാരെ ഇങ്ങനെ കഴിഞ്ഞ ദിവസം യുക്രൈന് സൈന്യത്തിന്റെ ഭാഗമാക്കിയിരുന്നു.
Post Your Comments