Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsIndia

എയർ ഇന്ത്യയുടെ എംഡിയായി തുർക്കി പൗരനെ നിയമിക്കാൻ ഒരുങ്ങി ടാറ്റ: പുനഃപരിശോധന ആവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടന

'ഇത് ദേശീയ സുരക്ഷയെ ബാധിക്കുന്ന കാര്യമാണ്. തുർക്കിയുടെ ഇപ്പോഴത്തെ പ്രസിഡന്റായ റജബ് തയ്യിപ് എർദോഗനുമായുള്ള അദ്ദേഹത്തിന്റെ ബന്ധം ആശങ്ക ഉണർത്തുന്നു' ജാഗരണ്‍ മഞ്ച് കോര്‍ഡിനേറ്റിംഗ് കണ്‍വീനര്‍ പറയുന്നു.

ദില്ലി: ടാറ്റ ഗ്രൂപ്പ് ടർക്കിഷ് എയർലൈൻസിന്റെ മുൻ ചെയർമാൻ ഇൽക്കർ ഐസിയെ എയര്‍ ഇന്ത്യയുടെ എംഡിയായി നിയമിക്കുന്നതിനെതിരെ സംഘപരിവാര്‍ സംഘടന രംഗത്തെത്തി. ഇൽക്കർ ഐസിയുടെ തുർക്കി പൗരത്വമാണ് എതിര്‍പ്പ് ഉയരാനുള്ള പ്രധാന കാരണം. എയർ ഇന്ത്യയുടെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി അദ്ദേഹത്തെ നിയമിക്കുന്നത് സംബന്ധിച്ച് കമ്പനി പുനഃപരിശോധന നടത്തണമെന്ന് സ്വദേശി ജാഗരണ്‍ മഞ്ച് കോര്‍ഡിനേറ്റിംഗ് കണ്‍വീനര്‍ അശ്വനി മഹാജന്‍ ആവശ്യപ്പെട്ടു.

Also read: വിവാഹം കഴിഞ്ഞ് മൂന്നാം മാസം ഭാര്യ വാട്സാപ്പിൽ ബ്ലോക്ക് ചെയ്തു: കോടതി വിവാഹമോചനം അനുവദിച്ചു

‘ഇത് ഗൗരവമേറിയ വിഷയമാണ്. സർക്കാർ ദേശീയ സുരക്ഷാ ഭീഷണി കണക്കിലെടുക്കാതെ ഇത്തരത്തിലുള്ള നിയമനങ്ങൾ നടത്തുന്നതിനെ ഞങ്ങളുടെ സംഘടന എതിർക്കുന്നു’ മഹാജന്‍ പറഞ്ഞു.

‘ഇത് ദേശീയ സുരക്ഷയെ ബാധിക്കുന്ന കാര്യമാണ്. നാം വളരെ ശ്രദ്ധാലുക്കളാകേണ്ടതുണ്ട്. തുർക്കിയുടെ ഇപ്പോഴത്തെ പ്രസിഡന്റായ റജബ് തയ്യിപ് എർദോഗനുമായുള്ള അദ്ദേഹത്തിന്റെ ബന്ധം ആശങ്ക ഉണർത്തുന്നു. കമ്പനി തീരുമാനം എടുക്കുന്നതിന് മുൻപ് സാഹചര്യം നന്നായി പരിശോധിക്കണം’ ജാഗരണ്‍ മഞ്ച് കോര്‍ഡിനേറ്റിംഗ് കണ്‍വീനര്‍ പറയുന്നു. 2022 ഏപ്രിൽ 1 ന് മുൻപ് എയര്‍ ഇന്ത്യ എംഡിയായി ഇൽക്കർ ഐസി സ്ഥാനമേൽക്കുമെന്ന് ടാറ്റ ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button