കീവ്: ഉക്രൈൻ – റഷ്യ യുദ്ധം ഭീതികരമാകുന്ന അവസരത്തിൽ ഉക്രൈനിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള കേന്ദ്രസർക്കാരിന്റെ പ്രവർത്തനം പുരോഗമിക്കുന്നതിനിടെ ഉക്രൈനിലെ കീവിൽ നിന്നും മലയാളിയായ ഔസാഫ് എന്ന വിദ്യാർത്ഥിയുടെ വീഡിയോ പുറത്തുവരികയും ഇയാൾക്കെതിരെ കനത്ത വിമർശനം ഉയരുകയും ചെയ്തിരുന്നു. ഷവർമ കഴിക്കാൻ പുറത്തിറങ്ങിയപ്പോൾ ഉക്രൈൻ പോലീസ് പിടിച്ചെന്ന് ആരോപിച്ച് ആയിരുന്നു ഔസാഫ് എന്ന മെഡിക്കൽ വിദ്യാർത്ഥി വീഡിയോ ചെയ്തത്. സംഭവത്തിൽ, യുവാവിനെതിരെ കനത്ത ട്രോളുകളും വിമർശനങ്ങളും ഉയർന്നതോടെ പിന്തുണയുമായി ഇപ്പോൾ സുഹൃത്തുക്കൾ രംഗത്ത് വന്നിരിക്കുകയാണ്.
‘ഞങ്ങൾക്ക് വേണ്ടി, ഞങ്ങളുടെ ശബ്ദമായി മാറിയത് ഔസാഫ് ആയിരുന്നു. അവന് നേരെയുള്ള സൈബർ ആക്രമണം കാണുമ്പോൾ വിഷമമുണ്ട്. ഞങ്ങളെ സഹായിക്കാൻ വേണ്ടിയാണ് ഔസാഫ് അങ്ങനെയൊരു വീഡിയോ ചെയ്തത്. മദ്യപിച്ച് മോശമായി പെരുമാറിയ ആളെയാണ് ഔസാഫ് പിടിച്ചു തള്ളിയത്. ഞങ്ങളെ സംരക്ഷിക്കാനാണ് ഔസാഫ് ശ്രമിച്ചത്. മണ്ടന്‍മാരായത് കൊണ്ടല്ല കേരളത്തിൽ പഠിക്കാതിരുന്നത്, ഫീസ് കുറവായത് കൊണ്ടാണ് ഇവിടെ പഠിക്കാന്‍ വന്നത്. ഹിജാബിട്ട ഭീകരരെന്ന് കമന്റില്‍ ചിലര്‍ പരിഹസിച്ചു. പുറത്ത് പോയാൽ ആകെ കഴിക്കാൻ കിട്ടുന്നത് ഷവർമ ആണ്. അത് അവൻ ഞങ്ങൾക്ക് മേടിച്ച് തരാൻ വേണ്ടിയാണ് പോയത്. ഞങ്ങൾക്ക് വേണ്ടി വാങ്ങിയ ഷവർമ വിശപ്പ് കൊണ്ടാണ് അവൻ കഴിച്ചത്’, പെൺകുട്ടികൾ പറയുന്നു.
Also Read:ഖത്തറില്‍ റഷ്യ ഉണ്ടാവില്ല? അനിശ്ചിതകാലത്തേക്ക് ഫിഫയുടെ വിലക്ക്
അതേസമയം, യുദ്ധത്തെ തുടർന്ന് സുരക്ഷിതമായി ഇരിക്കാൻ ബങ്കറിൽ അഭയം തേടിയ ഔസാഫ് ഒരു ഉക്രൈൻ സ്വദേശിയോട് തട്ടിക്കയറിയതിന്റെ വീഡിയോ ആയിരുന്നു ആദ്യം പുറത്തുവന്നത്. യുദ്ധഭീതിയിൽ മറ്റുള്ളവർ കഴിയവേ, ഇതൊന്നും തന്നെ ബാധിക്കുന്ന വിഷയമല്ലെന്ന മട്ടിൽ ഷവർമ കഴിക്കാൻ ഇയാൾ പുറത്തിറങ്ങിയെന്നും വിമർശനം ഉയർന്നു.
‘ഷവർമ കഴിക്കാൻ പോയതായിരുന്നു. തിരിച്ച് വരുന്ന സമയത്ത് പട്ടാളക്കാർ പിടിച്ചു. അവർ കരുതി അവരെയാണ് ഞാൻ ഷൂട്ട് ചെയ്യുന്നതെന്ന്. ശരിക്കും ഞാൻ വീഡിയോ എടുത്തതാ, പക്ഷെ അവർ അത് ഡിലീറ്റ് ചെയ്യിച്ചു. ഞാൻ വിചാരിച്ചു, ഞാൻ വെടി കൊണ്ട് മരിച്ചെന്ന്. ഫുൾ തെറിയാണ്, തെറി വിളിച്ചിട്ട് പറയുവാ… ഡിലീറ്റ് ചെയ്യാൻ. ഒടുവിൽ കാല് പിടിക്കുന്നത് പോലെയാക്കി. ഞാൻ കരുതി ഞാൻ ഷഫീദ് ആയെന്ന്. ഇന്ത്യൻ എംബസിയെ ആരെങ്കിലും വിളിക്കുവോ. എന്ത് ചർച്ചയാണ് അവർ നടത്തുന്നത്’, ഇങ്ങനെയാണ് യുവാവ് തന്റെ വീഡിയോയിൽ പറയുന്നത്.
Post Your Comments