KeralaLatest NewsNewsDevotional

പിതൃക്കൾക്ക് ബലിയർപ്പിക്കുന്നതും ഈ ദിനം: ശിവരാത്രി ഐതിഹ്യം

ഭഗവാൻ ശിവന് ആപത്തുണ്ടാകാതിരിക്കാനായി പാർവ്വതീ ദേവി ഉറക്കമിളിച്ചിരുന്നു പ്രാർത്ഥിച്ച ദിവസമാണ് ശിവരാത്രിയെന്നാണ് ഐതിഹ്യം.

പിതൃക്കൾക്ക് ബലിയർപ്പിക്കുന്നതും ഈ ദിനം: ശിവരാത്രി ഐതിഹ്യം

പരമശിവനുവേണ്ടി പാർവ്വതീ ദേവി ഉറക്കമിളച്ചു പ്രാർത്ഥിച്ച കുംഭമാസത്തിലെ കൃഷ്‌ണപക്ഷ ചതുർദശി ദിവസമാണ് മഹാ ശിവരാത്രിയായി ആഘോഷിക്കുന്നത്. അതിനാലാണ് എല്ലാ വർഷവും മാഘ മാസത്തിലെ കറുത്ത ചതുര്‍ദശി ശിവരാത്രിയായി ആഘോഷിക്കുന്നത്. മാർച്ച് 11 നാണ് ഈ വർഷത്തെ മഹാ ശിവരാത്രി.

ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന ഏറ്റവും പ്രധാനമായ വ്രതാനുഷ്ഠാനമാണ് ശിവരാത്രി വ്രതം. വ്രതമനുഷ്‌ഠിക്കുന്നതിലൂടെ ജീവിതത്തിൽ ചെയ്ത പാപങ്ങളിൽ നിന്നെല്ലാം മുക്തി ലഭിക്കുമെന്നാണ് വിശ്വാസം. ഭഗവാൻ ശിവനെ പ്രീതിപ്പെടുത്താനുളള എട്ട് വ്രതങ്ങളിൽ ഒന്നാണ് ശിവരാത്രി. പിതൃക്കൾക്ക് ബലിയർപ്പിക്കുന്നതും ശിവരാത്രിയുടെ പ്രത്യേകതയാണ്.

Read Also: തൊഴിലാളികൾക്ക് വേതനം ബാങ്ക് വഴി നൽകണം: നിർദ്ദേശവുമായി സൗദി

ദേവന്മാരും അസുരന്മാരും ചേർന്ന് പാലാഴി കടയുമ്പോൾ ഭൂമിയെ നശിപ്പിക്കാൻ കഴിയുന്ന കാളകൂട വിഷം പുറത്ത് വന്നു. വിഷം ഭൂമിയിൽ സ്‌പർശിച്ച് ജീവജാലങ്ങൾക്ക് നാശമുണ്ടാകാതിരിക്കാനായി ശിവൻ ആ വിഷം പാനം ചെയ്തു. എന്നാൽ, വിഷം ഉളളിൽ ചെന്ന് ശിവന് ആപത്തുണ്ടാകാതാരിക്കാനായി പാർവ്വതി ദേവി അദ്ദേഹത്തിന്റെ കണ്‌ഠത്തിൽ മുറുകെ പിടിച്ചു.

വായിൽ നിന്ന് വിഷം പുറത്തു പോകാതിരിക്കാനായി ഭഗവാൻ വിഷ്‌ണു വായ് പൊത്തി പിടിക്കുകയും ചെയ്‌തു. അങ്ങനെ വിഷം ശിവന്റെ കണ്‌ഠത്തിൽ ഉറയ്‌ക്കുകയും കഴുത്ത് നീല നിറമാവുകയും ചെയ്‌തു. ഭഗവാൻ ശിവന് ആപത്തുണ്ടാകാതിരിക്കാനായി പാർവ്വതീ ദേവി ഉറക്കമിളിച്ചിരുന്നു പ്രാർത്ഥിച്ച ദിവസമാണ് ശിവരാത്രിയെന്നാണ് ഐതിഹ്യം.

shortlink

Post Your Comments


Back to top button