Latest NewsNewsIndiaInternational

BREAKING: റഷ്യ – ഉക്രൈൻ യുദ്ധം: ഖാർകീവിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു

കീവ്: റഷ്യ-ഉക്രൈൻ യുദ്ധം ആറാം ദിവസത്തിലേക്ക് കടക്കുമ്പോൾ രാജ്യത്തെ ഞെട്ടിക്കുന്ന വാർത്ത പുറത്ത്. യുദ്ധം ശക്തമായ ഖാർകീവിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു. ഖാർകീവിൽ റഷ്യൻ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിലാണ് വിദ്യാർത്ഥി കൊല്ലപ്പെട്ടത്. കർണാടക സ്വദേശി നവീൻ കുമാർ ആണ് കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥിയാണ് നവീൻ.

കർണാടകയിലെ ഹവേരി ജില്ലയിലെ ചളഗേരി സ്വദേശിയാണ് നവീൻ. നവീന്റെ മരണം വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

‘ദാരുണമായ സംഭവം നടന്നിരിക്കുന്നു. അതീവദുഃഖത്തോടെ, ഖാർകീവിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥിക്ക് ഇന്ന് രാവിലെ ഷെല്ലാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടുവെന്ന് ഞങ്ങൾ സ്ഥിരീകരിക്കുന്നു. മന്ത്രാലയം അദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധപ്പെട്ടു. ഇപ്പോഴും ഖാർകീവിലും മറ്റ് സംഘർഷ മേഖലകളിലെ നഗരങ്ങളിലും കഴിയുന്ന ഇന്ത്യൻ പൗരന്മാർക്ക് അടിയന്തരമായ സുരക്ഷ ഒരുക്കാൻ, വിദേശകാര്യ സെക്രട്ടറി റഷ്യയിലെയും ഉക്രൈനിലേയും അംബാസഡർമാരുമായി നിരന്തരമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്’, മന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button