ന്യൂയോർക്ക്: പാതിരാത്രി അയൽക്കാർ സെക്സ് ചെയ്യുന്ന ശബ്ദം കാരണം ഉറക്കമില്ലെന്ന പരാതിയുമായി ന്യൂയോർക്കിൽ ആളുകൾ രംഗത്ത്. പകലുകളിൽ നഗരത്തിന്റെ തിരക്കുകൾ മൂലം ഉറങ്ങാൻ കഴിയുന്നില്ല, രാത്രിയാകട്ടെ സെക്സ് ചെയ്യുന്ന ശബ്ദവും, ഇത് സഹിക്കാവുന്നതിലും അപ്പുറമാണെന്ന് ആളുകൾ പറയുന്നു.
Also Read:യുക്രൈൻ ആക്രമണം : റഷ്യന്‍ സ്ഥാപനങ്ങളുമായുള്ള ഇടപാടുകള്‍ എസ്ബിഐ നിര്‍ത്തിവെച്ചു
ഗവൺമെന്റ് ഹെൽപ്‍ലൈനിലാണ് ഇത് സംബന്ധിച്ചുള്ള പരാതികൾ വന്നത്. ഒരു പരാതിയാണെങ്കിൽ എഴുതിത്തള്ളാമായിരുന്നു. പക്ഷെ, ഇത് ആയിരത്തോളം പരാതികളാണ് വന്നിരിക്കുന്നതെന്ന് ന്യൂയോർക്ക് അധികൃതർ പറയുന്നു.
ആളുകളുടെ സ്വസ്ഥത തകർക്കുന്ന ഇത്തരം പരാതികൾ ഇത് ആദ്യമായല്ല ന്യൂയോർക്കിൽ റിപ്പോർട്ട് ചെയ്യുന്നത്. 75,000 പരാതികളാണ് ഇത്തരത്തിൽ ഫയൽ ചെയ്തിരിക്കുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 311 ആണ് ന്യൂയോർക്കിലെ ഹെൽപ്‍ലൈൻ നമ്പർ. ഒട്ടുമിക്ക രാത്രികളും സമാനമായ പരാതികൾ വരാറുണ്ടെന്ന് ഇവിടുത്തെ ഉദ്യോഗസ്ഥർ പറയുന്നു.
Post Your Comments