Latest NewsNewsInternational

യുക്രൈൻ രാസായുധം ഉപയോഗിക്കുന്നു: ഗുരുതര ആരോപണവുമായി റഷ്യൻ പ്രതിരോധ മന്ത്രാലയം

കീവ്: കീവിന് പുറത്തുള്ള ഗോസ്റ്റോമെൽ വിമാനത്താവളത്തിന് സമീപം യുക്രൈൻ സൈന്യം ഫോസ്ഫറസ് നിറച്ച യുദ്ധോപകരണങ്ങൾ ഉപയോഗിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം. യുക്രൈൻ സൈന്യം നിരോധിത ആയുധങ്ങൾ ഉപയോഗിച്ചതിന്റെ വസ്തുതകൾ അന്വേഷിക്കാൻ റഷ്യൻ അന്വേഷണ സമിതി തലവൻ അലക്സാണ്ടർ ബാസ്ട്രിക്കിൻ ഉത്തരവിട്ടു.

‘റഷ്യൻ ആക്രമണം തടയാൻ യുക്രൈയ്നിന്റെ സൈന്യം കീവിന് സമീപമുള്ള പ്രദേശങ്ങളിലും ഗോസ്റ്റോമൽ എയർപോർട്ടിന് സമീപമുള്ള പ്രദേശങ്ങളിലും വൻതോതിൽ രാസായുധങ്ങൾ ഉപയോഗിക്കുന്നു. വെളുത്ത ഫോസ്ഫറസാണ് രാസായുധമായി ഉക്രൈൻ ഉപയോഗിക്കുന്നത്. സൈന്യത്തിന്റെ ഹൊവിറ്റ്സറുകളിലും മൾട്ടി റോക്കറ്റ് ലോഞ്ചറുകളിലും, ഫോസ്ഫറസ് നിറച്ചാണ് ഉക്രൈൻ വിക്ഷേപിച്ചത്.’-അലക്സാണ്ടർ ബാസ്ട്രിക്കിൻ പറഞ്ഞു.

അന്തരീക്ഷവുമായി സമ്പർക്കത്തിൽ വന്നാൽ സ്വയം കത്തിപ്പിടിക്കുന്ന ഒരു വസ്തുവാണ് വെളുത്ത ഫോസ്ഫറസ്. അതുകൊണ്ട് തന്നെ, ഇവ വന്നുവീഴുന്ന സ്ഥലത്ത് നിരവധിപേരുടെ ദേഹമാസകലം തീപിടിക്കും. ക്രൂരമായ ഈ രാസായുധത്തിന്റെ ഉപയോഗം, 1980-ൽ നിയമപ്രകാരം നിരോധിച്ചിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also  :  ടി20 ലോകകപ്പ്: ഇന്ത്യന്‍ ടീമിൽ ഉള്‍പ്പെടുത്തേണ്ട യുവതാരത്തിന്‍റെ പേര് നിർദ്ദേശിച്ച് വസീം ജാഫര്‍

അതേസമയം, യുക്രൈനിലെ റഷ്യന്‍ അധിനിവേശം അവസാനിപ്പിക്കുന്നതിനുള്ള ശ്രമം സജീവമാണ്. റഷ്യയുമായി ബലാറസിന്റെ അതിര്‍ത്തിയില്‍ വെച്ച് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പ്രസിഡന്റ് സെലെന്‍സ്‌കി അറിയിച്ചിട്ടുണ്ട്. ചെര്‍ണോബില്‍ ആണവ ദുരന്ത മേഖലയ്ക്ക് സമീപമാണ് ബലാറസിന്റെ ഈ അതിര്‍ത്തി പ്രദേശം. ഇതുമായി ബന്ധപ്പെട്ട് സെലെന്‍സ്‌കിയും ബലാറസ് രാഷ്ട്രത്തലവന്‍ അലക്സാണ്ടര്‍ ലുകഷെങ്കോയും ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button