ജിദ്ദ: തൊഴിലാളികൾക്ക് നൽകുന്ന വേതനം നിർബന്ധമായും ബാങ്ക് വഴി തന്നെ നൽകണമെന്നാവശ്യപ്പെട്ട് സൗദി അറേബ്യ. തൊഴിലാളികൾക്കുള്ള വേതനം പണമായി നേരിട്ട് നൽകിയാൽ ബിനാമി ബിസിനസിന്റെ പരിധിയിൽ ഉൾപ്പെടുത്തുമെന്നാണ് സൗദി അറിയിച്ചിട്ടുള്ളത്. സൗദി മുനിസിപ്പൽ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.
സൗദിയിൽ എല്ലാ സ്ഥാപനങ്ങളും പ്രത്യേക കാലാവധി നിശ്ചയിച്ച് വേതന സുരക്ഷാ പദ്ധതിയെന്ന പേരിൽ ബാങ്ക് വഴി വേതനം നൽകാനുള്ള വ്യവസ്ഥ മാനവശേഷി മന്ത്രാലയം നേരത്തെ നടപ്പാക്കിയിട്ടുണ്ട്. മുദദ് എന്ന പേരിൽ പ്രത്യേക സംവിധാനവും ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. എല്ലാ ജീവനക്കാർക്കും ബാങ്ക് വഴി മാത്രമാണ് വേതനം നൽകേണ്ടതെന്നും മുനിസിപ്പൽ മന്ത്രാലയം സ്ഥാപനങ്ങൾൾക്ക് നിർദ്ദേശം നൽകി.
Read Also: രക്ഷാദൗത്യത്തിന് നാല് മന്ത്രിമാര്‍ അയല്‍രാജ്യങ്ങളിലേക്ക്: മോദിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം
Post Your Comments