Latest NewsIndiaInternational

റഷ്യ- ഉക്രൈൻ യുദ്ധം: അതിർത്തിയിൽ ഇന്ത്യൻ വിദ്യാർത്ഥികളെ മർദ്ദിക്കുന്നതായി ആരോപണം

കുട്ടികൾക്ക് നേരെ ക്രൂരമായ ലാത്തിച്ചാർജ്ജും പോലീസ് നടത്തി. ഉക്രെയ്നിൽ കുടുങ്ങിയ വിദ്യാർത്ഥികളെയാണ് ഇവർ മർദ്ദിച്ചത്.

കീവ്: ഉക്രെയ്നിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളോട് ഉക്രേനിയൻ പോലീസ് ക്രൂരമായി പെരുമാറിയതായി ആരോപണം. റൊമാനിയൻ അതിർത്തിയിൽ ഇന്ത്യൻ വിദ്യാർത്ഥികൾ ക്രൂരമായി മർദ്ദിക്കപ്പെടുന്നതായാണ് ഇവർ പറയുന്നത്. ഇത് സാധൂകരിക്കുന്ന രീതിയിൽ ചില വീഡിയോകൾ വിദ്യാർത്ഥികൾ പുറത്തു വിടുകയും ചെയ്തു. കുട്ടികൾക്ക് നേരെ ക്രൂരമായ ലാത്തിച്ചാർജ്ജും പോലീസ് നടത്തി. ഉക്രെയ്നിൽ കുടുങ്ങിയ വിദ്യാർത്ഥികളെയാണ് ഇവർ മർദ്ദിച്ചത്.

ഉക്രേനിയൻ പോലീസിന്റെ ക്രൂരതയുടെ വീഡിയോ അവിടെയുള്ള വിദ്യാർത്ഥികൾ തന്നെ നൽകിയതായി ദേശീയ മാധ്യമമായ ഹിന്ദുസ്ഥാൻ പറയുന്നു. എന്നാൽ, ഈ വീഡിയോയുടെ സത്യാവസ്ഥ ഹിന്ദുസ്ഥാൻ സ്ഥിരീകരിച്ചിട്ടില്ല. ഹരിദ്വാറിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികൾ ഉക്രെയ്നിൽ കുടുങ്ങി, ഇവർ പുറത്തു കടക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവർക്ക് ഇതുവരെ അതിനു സാധിച്ചിട്ടില്ല.

ഞായറാഴ്ച, വെനിപ്രോയിൽ കുടുങ്ങിയ ഹരിദ്വാറിൽ നിന്നുള്ള ഒരു വിദ്യാർത്ഥിയാണ് ഹിന്ദുസ്ഥാൻ ലേഖകന് ഈ മർദ്ദന വീഡിയോ പങ്കിട്ടത്. റൊമാനിയൻ അതിർത്തിയിൽ ഇന്ത്യൻ വിദ്യാർത്ഥികളോട് ക്രൂരമായി പെരുമാറുകയും ചവിട്ടുകയും വലിച്ചിഴക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. കുട്ടികളെ വലിച്ചിഴക്കുന്നതും വീഡിയോയിൽ ഉണ്ട്. പെൺകുട്ടികൾ ഉച്ചത്തിൽ കരയുന്നതും നമുക്ക് ഇതിൽ കാണാം.

അതേസമയം, ശനിയാഴ്ച മുതൽ ഈ വിദ്യാർത്ഥികൾ റൊമാനിയ അതിർത്തിയിൽ കുടുങ്ങിക്കിടക്കുകയാണെന്ന് ഇവർ അവകാശപ്പെട്ടു. ഇന്ത്യൻ എംബസിയുമായി ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും അതിനാൽ ഇന്ത്യയിലേക്ക് മടങ്ങാനുള്ള വഴിയൊന്നും കാണുന്നില്ലെന്നും പെൺകുട്ടി തന്നെ തന്റെ ദുരനുഭവം വിവരിക്കുന്നതിനിടെ പറഞ്ഞു. വൈകുന്നേരത്തോടെ വിദ്യാർത്ഥിനി, ബങ്കറിൽ അഭയം പ്രാപിക്കുന്നതിന്റെ വീഡിയോ പങ്കുവെക്കുന്നതിനിടയിൽ, തങ്ങളെ തിരികെ എത്തിക്കാൻ അപേക്ഷിച്ചു.

ഹിന്ദുസ്ഥാന്റെ പോസ്റ്റ് കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button