കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനം എറണാകുളത്ത് നടക്കാനിരിക്കുമ്പോൾ വലിയ ചർച്ചകളും വെല്ലുവിളികളുമാണ് പാർട്ടിയെ കാത്തിരിക്കുന്നത്. തുടർഭരണം ഉറപ്പാക്കിയെങ്കിലും, ചില ഘടകങ്ങൾ ഇപ്പോഴും പാർട്ടിയെ ജനങ്ങളിൽ നിന്ന് അകറ്റി നിർത്തുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.
മറ്റു ജില്ലകളിലെ പോലെ തന്നെ എറണാകുളത്തും സംഘടനാബലം കൂട്ടുന്നതിനാവശ്യമായ രാഷ്ട്രീയതന്ത്രങ്ങൾ പാര്‍ട്ടി ആലോചിക്കുന്നുണ്ട്. ജില്ലയിൽ മധ്യവര്‍ഗം കൂടുതലായത് കൊണ്ട് തന്നെ ഇടത് രാഷ്ട്രീയം ഊട്ടിയുറപ്പിക്കാൻ സാധ്യതയുള്ള മേഖലയാണ് എറണാകുളം. എന്നാൽ, നഗരവത്കരണം മൂലം ഈ മധ്യവർഗം സമ്പന്നരായി മാറുന്നതോടെ അവരിൽ വലതുപക്ഷ ചായ്‌വിനു കാരണമാകുന്നുണ്ട് എന്നത് പാർട്ടിയെ മുൾമുനയിൽ നിർത്തുകയാണ്.
അതേസമയം, മധ്യവർഗ്ഗത്തെയും യുവാക്കളെയും ആകർഷിക്കാനുള്ള അനേകം പരിപാടികളും, പദ്ധതികളും പാർട്ടി ആലോചിക്കുന്നുണ്ട്. ന്യൂജെൻ വോട്ട് ബാങ്ക് ആണ് നിലവിൽ പാർട്ടി പ്രാധാന്യം നൽകുന്ന ഒരേയൊരു മേഖല. അതുകൊണ്ട് തന്നെ ക്യാമ്പസുകളിലേക്കും മറ്റും പ്രവർത്തനങ്ങളെ വ്യാപിപ്പിക്കാനും യുവാക്കളെ ആകർഷിക്കാൻ പോന്ന തരത്തിൽ പാർട്ടിയെ രൂപപ്പെടുത്താനും സിപിഎം ആലോചിക്കുന്നുണ്ട്.
Post Your Comments