കീവ്: റഷ്യയുടെ അധിനിവേശത്തെ ചെറുക്കാൻ യുക്രൈന് സഹായവുമായി കൂടുതൽ രാജ്യങ്ങൾ. പ്രതിരോധത്തിനായി യുക്രൈന് ആയുധങ്ങൾ നൽകുമെന്ന് ഫ്രാൻസ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങൾ അറിയിച്ചു. ഉപരിതല മിസൈലുകളും, ആന്റി-ടാങ്ക് ആയുധങ്ങളും യുക്രൈന് നൽകുമെന്ന് ജർമ്മനി അറിയിച്ചു. 1,000 ആന്റി-ടാങ്ക് ആയുധങ്ങളും 500 ‘സ്റ്റിംഗർ’ മിസൈലുകളും യുക്രൈനിലേക്ക് അയക്കുമെന്ന് ജർമ്മൻ സർക്കാർ വ്യക്തമാക്കി.
സ്വയം പ്രതിരോധത്തിനായി ഉക്രൈന് ആയുധങ്ങള്‍ നല്‍കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും അറിയിച്ചിരുന്നു. ഇക്കാര്യം ഫ്രാന്‍സിലെ രണ്ട് നിയമ നിര്‍മ്മാണ സമിതികളെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഏതൊക്കെ തരത്തിലുള്ള പ്രതിരോധ ഉപകരണങ്ങളാണ് യുക്രൈന്‍ നല്‍കുകയെന്ന് ഫ്രഞ്ച് പ്രസിഡന്റ് വ്യക്തമാക്കിയിട്ടില്ല.
Read Also : ഓപ്പറേഷൻ ദേവി ശക്തിക്ക് ശേഷം ഓപ്പറേഷൻ ഗംഗ: അന്ന് അഫ്ഗാൻ എങ്കിൽ ഇന്ന് ഉക്രൈൻ
അതേസമയം, റഷ്യ നടത്തുന്നത് അർത്ഥശൂന്യമായ യുദ്ധമെന്ന് അമേരിക്ക കുറ്റപ്പെടുത്തി. യുക്രൈന് സൈനിക സഹായമായി 350 മില്യൺ ഡോളർ കൂടി അനുവദിച്ചതായി സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അറിയിച്ചു. ഏത് വിധേനയും തങ്ങളുടെ രാഷ്ട്രത്തെ സംരക്ഷിക്കാൻ പോരാടുന്ന യുക്രൈനിലെ ജനങ്ങൾക്കൊപ്പമാണ് അമേരിക്ക എന്നും അദ്ദേഹം പറഞ്ഞു.
Post Your Comments