തിരുവനന്തപുരം: തളര്‍ന്നു കിടക്കുന്ന അമ്മ കാണ്‍കെ മാനസിക വെല്ലുവിളി നേരിടുന്ന മകളെ ബലാത്സംഗത്തിനിരയാക്കിയ സംഭവം മന:സാക്ഷിയെ നടുക്കുന്നതാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്‍. പെണ്‍കുട്ടിയുടെ കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുത്തില്ലെങ്കില്‍ ബിജെപി ഏറ്റെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തെ നടുക്കിയ സംഭവം മലപ്പുറം ജില്ലയില്‍ നടന്നിട്ടും ഭരണ-പ്രതിപക്ഷത്തെ ഒരു എംഎല്‍എ പോലും പ്രതികരിച്ചില്ലെന്ന് കെ.സുരേന്ദ്രന്‍ ആരോപിച്ചു. മത തീവ്രവാദ സംഘടനയില്‍ ഉള്‍പ്പെട്ട പ്രതി, വീടിന്റെ കതക് ചവിട്ടിത്തുറന്ന് ബുദ്ധിമാന്ദ്യമുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ഒരു പ്രതിഷേധവും നടക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ഹാഷ്ടാഗ് ക്യാമ്പയിനിംഗോ മെഴുകുതിരി കത്തിക്കലോ പന്തംകൊളുത്തി പ്രകടനമോ നടത്താന്‍ സാംസ്‌കാരിക-സാഹിത്യ നായകന്‍മാര്‍ തയ്യാറാകുന്നില്ല. യുപിയിലോ ഗുജറാത്തിലോ കര്‍ണാടകത്തിലോ എന്തെങ്കിലും നടന്നാല്‍ മാത്രം പ്രതികരിക്കുന്ന വടക്കുനോക്കി യന്ത്രങ്ങളാണ് കേരളത്തിലെ സാംസ്‌കാരിക നായകന്‍മാര്‍, ‘ കെ സുരേന്ദ്രന്‍ ആരോപിച്ചു.
Post Your Comments