ErnakulamNattuvarthaLatest NewsKeralaNews

മയക്കുമരുന്ന് വില്‍പ്പന : സംഘത്തിലെ പ്രധാനി നൈജീരിയന്‍ സ്വദേശി അറസ്റ്റിൽ

നൈജീരിയന്‍ പൗരനായ റെമിജുസ് (38) നെയാണ് നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്

കൊച്ചി: ന്യൂജൻ മയക്കുമരുന്ന് വില്‍പ്പന സംഘത്തിലെ പ്രധാനിയായ നൈജീരിയക്കാരന്‍ അറസ്റ്റില്‍. നൈജീരിയന്‍ പൗരനായ റെമിജുസ് (38) നെയാണ് നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

ജില്ലാ പൊലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക ടീം ബാംഗ്ലൂര്‍ മേദനഹള്ളിയിലെ ഫ്ലാറ്റ് വളഞ്ഞാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് എം.ഡി.എം.എ പോലുള്ള മയക്ക് മരുന്ന് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാള്‍.

Read Also : നിയന്ത്രണങ്ങളിൽ ഇളവുകൾ: ദുബായ് എക്‌സ്‌പോയിൽ മാസ്‌ക് നിർബന്ധമല്ല

എസ്.എച്ച്‌.ഒ പി.എം ബൈജു, എസ്.ഐ അനീഷ് കെ.ദാസ്, എസ്.സി.പി. ഒമാരായ റോണി അഗസ്റ്റിന്‍, അജിത് കുമാര്‍, മിഥുന്‍ എന്നിവരും ടീമിലുണ്ടായിരുന്നു. എസ്.പി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ആലുവ ഡി.വൈ.എസ്.പി പി.കെ ശിവന്‍ കുട്ടി, സി.ഐ പി.എം ബൈജു , എസ്.ഐമാരായ ടി.എം,സൂഫി , അനീഷ്.കെ.ദാസ് എന്നിവരടങ്ങുന്ന ടീമിനാണ് അന്വേഷണ ചുമതല. കൂടതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് എസ്.പി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button