Latest NewsNewsLife StyleHealth & Fitness

സൗന്ദര്യസംരക്ഷണത്തിന് നാളികേരപ്പാല്‍

നാളികേരപ്പാല്‍ കറികള്‍ക്ക് രുചി നല്‍കാന്‍ മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിനും ഉത്തമമാണ്. ചര്‍മത്തിനും മുടിസംരക്ഷണത്തിനും ഇത് ഏറ്റവും ഉത്തമമാണ്.

നാളികേരപ്പാല്‍ വരണ്ട ചര്‍മ്മത്തിന് ചേര്‍ന്ന നല്ലൊരു മോയിസ്ചറൈസറാണ്. വരണ്ട ചര്‍മ്മമുള്ളവർ നാളികേരപ്പാല്‍ പുരട്ടി അര മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. ഒരു കപ്പ് നാളികേരപ്പാലും അരക്കപ്പ് പനിനീരും ഇളംചൂടുവെള്ളത്തില്‍ ചേര്‍ത്ത് കുളിച്ചാല്‍ ചര്‍മ്മത്തിന്റെ വരള്‍ച്ച മാറിക്കിട്ടും. നാളികേരപ്പാല്‍, ബദാം പൊടിച്ചത്, തേന്‍ എന്നിവ ചേര്‍ത്ത മിശ്രിതം സൗന്ദര്യസംരക്ഷണത്തിന് പറ്റിയ മാര്‍ഗമാണ്.

Read Also : എം.ഡി.എം.എയും, കഞ്ചാവുമായി യുവാവ് പിടിയില്‍

സൂര്യാഘാതത്തിന് പരിഹാരമായും നാളികേരപ്പാല്‍ ഉപയോഗിക്കാം. സണ്‍ബേണ്‍ ഉണ്ടായ സ്ഥലത്ത് ഇത് നേരിട്ട് പുരട്ടാവുന്നതാണ്. സോറിയാസിസ്, ഡെര്‍മറ്റെറ്റിസ് തുടങ്ങിയ രോഗങ്ങള്‍ക്ക് പരിഹാരമായും നാളികേരപ്പാല്‍ ഉപയോഗിക്കാന്‍ സാധിക്കും.

നാളികേരപ്പാലിലെ ഫാറ്റി ആസിഡ് ചര്‍മ്മത്തില്‍ നിന്നും അണുബാധയുണ്ടാക്കുന്ന ബാക്ടീരിയയെ നീക്കുന്നു. നാളികേരപ്പാലും രക്തചന്ദനപ്പൊടിയും കൂട്ടിച്ചേര്‍ത്ത് ചര്‍മത്തില്‍ തേക്കുന്നതും നല്ലതാണ്. മുടി വളര്‍ച്ചയ്ക്കും താരനെ നശിപ്പിക്കുന്നതിനും നാളികേരപ്പാല്‍ സഹായിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button