ശരീരത്തിന്റെ മൊത്തത്തിലുളള ആരോഗ്യത്തിന് നല്ല ഉറക്കം ആവശ്യമാണ്. മനസ്സിനെ ശാന്തമാക്കാനും ചിന്തകൾക്ക് പുതുമ കൈവരിക്കാനും ഉറക്കം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ശരീരത്തിന് ആവശ്യമായ ഉറക്കം കിട്ടിയില്ലെങ്കിൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാം. അതുകൊണ്ട് തന്നെ, രാത്രിയിൽ നല്ല ഉറക്കം ലഭിക്കാൻ നിങ്ങൾ ഓർമ്മിക്കേണ്ട ചില കാര്യങ്ങളുണ്ട്.
രാത്രിയിൽ പാൽ കുടിക്കുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇതില്‍, വിറ്റാമിൻ ഡി, കാത്സ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മെലറ്റോണിന്‍ ഉത്പാദനത്തിന് സഹായിക്കുന്നു.
Read Also : 3,581 പുതിയ കേസുകൾ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
മസാലയും കൊഴുപ്പും കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ ദഹിക്കാൻ പ്രയാസമാണ്. ഇത് ഉറക്കത്തെ തടസ്സപ്പെടുത്തും. രാത്രിയിലെ ഭക്ഷണം ലഘുവായിരിക്കണം, കാരണം വലിയ അളവിൽ ഭക്ഷണം കഴിച്ചാൽ ദഹിക്കാൻ കൂടുതൽ സമയമെടുക്കുകയും ഉറക്കത്തെ ബാധിക്കുകയും ചെയ്യും.
ഉറങ്ങുന്നതിനുമുമ്പ് കുളിക്കാൻ വിദഗ്ദ്ധർ ശുപാർശ ചെയ്യുന്നു. ഇത് ആളുകളെ വേഗത്തിൽ ഉറങ്ങാൻ സഹായിക്കുകയും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
Post Your Comments