Latest NewsNewsInternationalOmanGulf

പ്രവാസികളുടെ വർക്ക് വിസ ഫീസ് അവലോകനം ചെയ്തു: ഒമാൻ തൊഴിൽ മന്ത്രാലയം

മസ്‌കത്ത്: പ്രവാസികളുടെ വർക്ക് വിസ ഫീസ് അവലോകനം ചെയ്തതായി ഒമാൻ. ഒമാൻ തൊഴിൽ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ പ്രവാസികൾക്ക് വർക്ക് വിസ അനുവദിക്കുന്നതിന് ഈടാക്കുന്ന ഫീസ് സംബന്ധിച്ചുള്ള അവലോകനം നടത്തിയതായി ഒമാൻ തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.

Read Also: ജനനേന്ദ്രിയം നീക്കം ചെയ്‌തശേഷം കടുത്ത രക്തസ്രാവം: ലിംഗമാറ്റ ശസ്‌ത്രക്രിയ നടത്തിയ ട്രാന്‍സ്‌ജെന്‍ഡറിന് ദാരുണാന്ത്യം

വർക്ക് വിസ ഫീസ് അവലോകനം ചെയ്തതുമായി ബന്ധപ്പെട്ട റിപ്പോർട്ട് വരുന്ന ദിവസങ്ങളിൽ പ്രസിദ്ധീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തെ പുതിയ തൊഴിൽ നിയമങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലെത്തിയതായി ഒമാൻ തൊഴിൽ വകുപ്പ് മന്ത്രി പ്രൊഫസർ മഹദ് ബിൻ സൈദ് ബിൻ അലി ബാവൈൻ പറഞ്ഞു. ഈ പുതിയ നിയമങ്ങൾ നിലവിൽ മന്ത്രിതല ഉപദേശകസമിതിയുടെ അംഗീകാരം ലഭിക്കുന്നതിനായി സമർപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ജീവിതം മുന്നോട്ട് പോകുന്നില്ല, എല്ലാം അവസാനിപ്പിക്കണമെന്ന് തോന്നിയാല്‍ എല്ലാവരും ഈ ദിനം ഓര്‍ക്കണം : രാഹുല്‍ ശ്രീവാസ്തവ

shortlink

Related Articles

Post Your Comments

Related Articles


Back to top button