ഇന്നത്തെ കാലത്ത് മിക്കവരും ഭക്ഷണം ഫ്രിഡ്ജില്‍ വെച്ച് സൂക്ഷിച്ച് കഴിക്കുന്നവരാണ്.
എന്നാല്‍, ഫ്രിഡ്ജില്‍ എത്ര നാളത്തേക്കാണ് സുരക്ഷിതമായി നമുക്ക് ഭക്ഷണം സൂക്ഷിക്കാനാവുക? സുരക്ഷിതമല്ലാത്ത രീതിയില്‍ ഏറെ നാളത്തേക്ക് ഫ്രിഡ്ജില്‍ വെച്ച ഭക്ഷണം കഴിച്ചാല്‍ എന്താണ് സംഭവിക്കുക? ഇത്തരത്തിലുള്ള പല കാര്യങ്ങളെ കുറിച്ചും വേണ്ടത്ര അവബോധമില്ലാതെയാണ് നാം ഫ്രിഡ്ജിനെ പ്രയോജനപ്പെടുത്തുന്നത്. ഇപ്പോഴിതാ, ഇതുമായി ബന്ധപ്പെട്ട് അടിസ്ഥാനപരമായി നമ്മൾ അറിയേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് താഴെ പറയുന്നത്.
ചോറ്, നോണ്‍- വെജ് കറികള്‍ എന്നിവയെല്ലാം കഴിവതും ഒന്ന് മുതല്‍ രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ഉപയോഗിച്ച് തീര്‍ക്കുന്നതാണ് ഉചിതം. പരിപ്പ് പോലുള്ള കറികളാണെങ്കില്‍ വൃത്തിയായി സൂക്ഷിക്കുകയാണെങ്കില്‍ നാലോ- അഞ്ചോ ദിവസം വരെ എടുക്കാം.
Read Also : അനാഥ കുട്ടികൾക്കായുള്ള പണം തട്ടിയെടുത്തു: സർക്കാർ ഉദ്യോഗസ്ഥന് ശിക്ഷ വിധിച്ച് ഒമാൻ
പാസ്ത- പിസ പോലുള്ള ഭക്ഷണങ്ങള്‍ കഴിവതും മിച്ചം വരുന്നത് ഫ്രിഡ്ജില്‍ വെച്ച് ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതം. സലാഡുകളാണെങ്കില്‍ 24 മണിക്കൂര്‍ സൂക്ഷിക്കുന്നത് തന്നെ ധാരാളം. അതുപോലെ, പച്ചക്കറികള്‍ കൊണ്ടുള്ള കറികളാണെങ്കില്‍ രണ്ട് ദിവസത്തില്‍ കൂടുതല്‍ വെച്ചാല്‍ അവയുടെ എല്ലാ പോഷകാംശങ്ങളും നഷ്ടപ്പെട്ട് പോകാം.
റെസ്‌റ്റോറന്റ് ഭക്ഷണങ്ങള്‍ കഴിവതും ഫ്രിഡ്ജില്‍ വെച്ച് ഉപയോഗിക്കാതിരിക്കുക. അഥവാ ഉപയോഗിക്കുകയാണെങ്കില്‍ തന്നെ അത് രണ്ട് ദിവസത്തിനുള്ളിലെങ്കിലും എടുക്കാന്‍ ശ്രമിക്കുക. ശ്രദ്ധയോടെ, ഇക്കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ മുതല്‍ ഭക്ഷ്യവിഷബാധ വരെ ഉണ്ടാകാം.
Post Your Comments