Latest NewsIndia

താലി കെട്ടുന്നതിനിടെ വരൻ തന്നിൽ നിന്നൊളിപ്പിച്ച ആ രഹസ്യം വധു കണ്ടു! പെൺകുട്ടി ബോധം കെട്ടുവീണു, വിവാഹം മുടങ്ങി

ബന്ധുക്കളും സുഹൃത്തുക്കളും ഏറെ പരിശ്രമിച്ചെങ്കിലും ബോധം വീണ ശേഷം വധു വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

ഇറ്റാവ: തന്നിൽ നിന്ന് വരൻ മറച്ചു വെച്ച തലയിലെ വിഗ്ഗ് കണ്ട് വിവാഹ ദിവസം വധു ബോധം കെട്ടുവീണു. ബോധം വന്നതിന് പിന്നാലെ ഈ വിവാഹത്തില്‍ നിന്ന് പെൺകുട്ടി പിന്മാറുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ഇറ്റാവയിലാണ് സംഭവം. ഇറ്റാവ ജില്ലയിലെ ഭര്‍ത്തനയില്‍ ബുധനാഴ്ചയാണ് സംഭവം. അജയ് കുമാര്‍ എന്ന യുവാവിന്‍റെ വിവാഹമാണ് കഷണ്ടി കാരണം മുടങ്ങിയത്. താലി കെട്ടുന്നതിനിടയിലാണ് വരന്‍ വിഗ് ധരിച്ചത് വധു കാണുന്നത്.

മാല കഴുത്തിലണിയുന്നതിന് വേണ്ടി നിരവധി തവണ വിഗിന് ഇളക്കം തട്ടാത്ത രീതിയില്‍ തലപ്പാവ് അഡ്ജറ്റ് ചെയ്തതോടെയാണ് വധുവിന് കാര്യം മനസിലായത്. ഇതോടെ മണ്ഡപത്തില്‍ വധു തലകറങ്ങി വീഴുകയായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും ഏറെ പരിശ്രമിച്ചെങ്കിലും ബോധം വീണ ശേഷം വധു വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

കഷണ്ടിയാണ് എന്ന വിവരം മറച്ചുവച്ചതാണ് വധുവിനെ വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ പ്രേരിപ്പിച്ചത്. നേരത്തെ അറിയിച്ചിരുന്നുവെങ്കില്‍ നാണക്കേടുണ്ടാവുന്ന സാഹചര്യം ഒഴിവാക്കാനാവുമായിരുന്നുമെന്നാണ് യുവതിയുടെ പ്രതികരണം. ഇതാദ്യമായല്ല ഒരു വധു തന്റെ വിവാഹത്തിൽ നിന്നും പിന്മാറുന്നത്. വരന്റെ പെരുമാറ്റത്തിൽ അസ്വസ്ഥയായ ഉത്തർപ്രദേശിലെ ഔറയ്യ ജില്ലയിൽ ഒരു വധു കഴിഞ്ഞ വർഷം തന്റെ വിവാഹം നിർത്തിവച്ചു.

ചടങ്ങിനിടെ വരൻ മാല എറിഞ്ഞതാണ് വധുവിനെ ചൊടിപ്പിച്ചത്. ഇതേത്തുടർന്ന്, ഇരു കുടുംബങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായി. ആളുകൾ വധുവിനെ വിവാഹം കഴിക്കാൻ സമ്മതിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൾ ഉറച്ചുനിന്നു, അവളുടെ മനസ്സ് മാറിയില്ല. മറ്റൊരു സംഭവത്തിൽ, തന്റെ വിവാഹത്തിൽ മദ്യപിച്ച് നാഗിൻ നൃത്തം ചെയ്യാൻ വരൻ തീരുമാനിച്ചതോടെയാണ് വധു വിവാഹം വേണ്ടെന്നു വെച്ചത്. ഇത് വധുവിനെ വളരെയധികം നാണംകെടുത്തി, വരനോട് മടങ്ങിപ്പോകാൻ അവൾ ആവശ്യപ്പെടുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button