കീവ്: റഷ്യൻ അധിനിവേശം നടക്കുന്ന ഉക്രൈനിലെ യുദ്ധഭൂമിയിൽ നിന്നും പലതരം വാർത്തകളാണ് പുറത്തു വരുന്നത്. എന്നാൽ, ഇന്നലെ മുതൽ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാണ് ഉക്രൈനിയൻ വ്യോമസേനയുടെ ഒരു മിഗ്-29 പോർവിമാനം.
ഉക്രൈൻ മാധ്യമങ്ങൾ സപ്പോർട്ട് ചെയ്യുന്ന വിവരങ്ങൾ പ്രകാരം, റഷ്യയുടെ 6 യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടത് ഈ യുദ്ധവിമാനമാണ്. ‘കീവിലെ പ്രേതം’ എന്നാണ് ഇനിയും ആരെന്ന് തിരിച്ചറിയാൻ സാധിക്കാത്ത, അല്ലെങ്കിൽ അധികൃതർ വിവരങ്ങൾ പുറത്തു വിടാത്ത ഈ യുദ്ധവിമാനത്തെ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്.
കീവിനു മുകളിലൂടെ ചില ഇടവേളകളിൽ ഇരമ്പിപ്പറക്കുന്നത് കാണാം, കൂടുതലൊന്നും ഈ വിമാനത്തെക്കുറിച്ച് ആർക്കുമറിയില്ല. എന്തായാലും, ഉക്രൈൻ ജനതയുടെ ആശ്വാസമായി മാറിയിരിക്കുകയാണ് ഈ വിമാനം. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള യൂറോപ്പിന്റെ തുറുപ്പുചീട്ടായാണ് (എയ്സ്) ഈ യുദ്ധ വിമാനത്തെ ഉക്രൈൻ കാണുന്നത്. എയ്സ്, എന്ന പദത്തിന് , യുദ്ധത്തിൽ അഞ്ചു വിമാനങ്ങളെ വെടിവെച്ചിട്ട പ്രഗത്ഭനായ പോരാളിയെന്നാണ് അർത്ഥം.
Post Your Comments