പാലക്കാട് : ലക്കിടിയിൽ ഒരു കുടുംബത്തിലെ നാല് പേർ പുഴയിൽ ചാടി. ഇവരിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. കൂട്ടുപാത സ്വദേശിയായ അജിത് കുമാർ, ഭാര്യ ബിജി, മകൾ പാറു എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ഇവരുടെ മറ്റൊരു മകളായ അശ്വനന്ദയുടെ മൃതദേഹത്തിനായി തെരച്ചിൽ തുടരുകയാണ്. 2012-ൽ അമ്മാവനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് അജിത്ത്കുമാർ. ഈ കേസിലെ വിചാരണ നടക്കുകയാണ്. ഇതിന്റെ മനോവിഷമത്തിലാണ് ജീവനൊടുക്കുന്നതെന്ന ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
Post Your Comments