Latest NewsInternational

ആകാശത്ത് മിസൈൽ വർഷം, മരണം മുന്നിൽ കണ്ട് ഉക്രൈൻ ജനത തെരുവിൽ: സൈന്യത്തെ അയക്കാതെ കൈകഴുകി ബൈഡനും

തീപിടിച്ചു കെട്ടിടങ്ങൾ കത്തിയമരുന്നതും മൃതദേഹങ്ങൾക്ക് മുന്നിൽ ജനം വിലപിക്കുന്നതിന്റെ ദയനീയ കാഴ്ചകളുമെല്ലാമാണ് ഇപ്പോൾ ഉക്രൈനിൽ നിന്നും പുറത്തു വരുന്നത്.

കീവ്: ഉക്രൈനെതിരെ റഷ്യ കനത്ത ആക്രമണം തുടങ്ങിയതോടെ കണ്ണീരണിയിക്കുന്ന കാഴ്ചകളാണ് എങ്ങും കാണാൻ കഴിയുന്നത്. ബോംബിങ്ങുകളും മിസൈലുകളും ടാങ്കുകളും കൊണ്ട് റഷ്യ മുന്നിട്ടിറങ്ങിയപ്പോൾ നൂറുകണക്കിന് ജീവനുകളാണ് നഷ്ടമായതും. 137 പേർ കൊല്ലപ്പെട്ടതായി ഉക്രൈനും സ്ഥിരീകരിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ മുകളിലും റോഡുകളിലുമെല്ലാം മിസൈൽ വന്ന് പതിക്കുന്നു. തീപിടിച്ചു കെട്ടിടങ്ങൾ കത്തിയമരുന്നതും മൃതദേഹങ്ങൾക്ക് മുന്നിൽ ജനം വിലപിക്കുന്നതിന്റെ ദയനീയ കാഴ്ചകളുമെല്ലാമാണ് ഇപ്പോൾ ഉക്രൈനിൽ നിന്നും പുറത്തു വരുന്നത്.

ഉക്രൈൻ ജനത ഇപ്പോൾ പ്രാണഭയത്തോടെ ഭൂഗർഭ മെട്രോകളിലാണ് അഭയം പ്രാപിക്കുന്നത്. റോഡുകളിലും സൂപ്പർ മാർക്കറ്റുകളിലുമെല്ലാം മണിക്കൂറുകൾ നീണ്ട ക്യൂവാണ്.  ഒരു രാജ്യങ്ങളും സഹായത്തിനില്ലെന്ന് ഉക്രൈൻ പ്രസിഡന്റ് വേദനയോടെ പറഞ്ഞു. ഇതിനിടെ, റഷ്യയിലേക്ക് സൈന്യത്തെ അയക്കില്ലെന്നും റഷ്യക്കെതിരെ കടുത്ത ഉപരോധം തുടരുമെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. ഉക്രൈനിൽ റഷ്യൻ അധിനിവേശം തുടങ്ങിയ ശേഷമുള്ള തൻെറ ആദ്യ പ്രതികരണത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെതിരെ രൂക്ഷ വിമർശനമാണ് ജോ ബൈഡൻ നടത്തിയത്.

പുടിനാണ് യുദ്ധം തെരഞ്ഞെടുത്തത്, അതിൻെറ പ്രത്യാഘാതവും റഷ്യ നേരിടണമെന്ന് ബൈഡൻ പറഞ്ഞു. പുടിനുമായി സംസാരിക്കുന്നത് ആലോചിച്ചിട്ടില്ല. മാസങ്ങൾക്ക് മുമ്പേ ആക്രമണം ആസൂത്രണം ചെയ്തുവെന്നും ബൈഡൻ കുറ്റപ്പെടുത്തി. നാറ്റോ അംഗരാജ്യങ്ങളെ സഹായിക്കും. ഈ സാഹചര്യത്തിൽ എണ്ണ കമ്പനികൾ വിലകൂട്ടരുതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി സംസാരിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് പുടിനോട് മോദി അഭ്യർഥിച്ചു. ഉക്രൈനിൽ കുടുങ്ങിയ  ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണന നൽകുന്നതെന്നും മോദി വ്യക്തമാക്കി. നയതന്ത്രതലത്തിൽ പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്നും അദ്ദേഹം പുടിനോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button