പാലക്കാട് : ആന്ധ്ര പ്രദേശില്‍ നിന്ന് 10 കോടി രൂപക്ക് വിദേശത്തേക്ക് കടത്താന്‍ കേരളത്തിൽ എത്തിച്ച ഇരുതലമൂരി പാമ്പുമായി മലപ്പുറം സ്വദേശി അറസ്റ്റിലായി. മലപ്പുറം പരപ്പനങ്ങാടി ഒട്ടുമ്മല്‍ സ്വദേശി എച്ച്. ഹബീബിനെയാണ് (35) സംഭവത്തിൽ ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ച് പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
Also read: ഉക്രൈനിലെ മലയാളികൾ എത്രയും പെട്ടെന്ന് ബന്ധപ്പെടുക: അറിയിപ്പുമായി നോർക്ക
സെക്കന്ദ്രാബാദ് – തിരുവനന്തപുരം ശബരി എക്സ്പ്രസിലാണ് ഇയാള്‍ കേരളത്തിലേക്ക് വന്നത്. 4.25 കിലോഗ്രാം തൂക്കവും 25 സെന്റീമീറ്റര്‍ വണ്ണവും ഒന്നേകാല്‍ മീറ്ററോളം നീളവുമുള്ള ഇരുതലമൂരിയെയാണ് ഇയാള്‍ ആന്ധ്രയില്‍ നിന്ന് കടത്തിക്കൊണ്ടു വന്നത്. സംസ്ഥാനത്ത് നിന്ന് ഇതുവരെ പിടികൂടിയ ഏറ്റവും വലിയ ഇരുതലമൂരിയാണ് ഇതെന്ന് വനം വകുപ്പ് അറിയിച്ചു.
പ്രവാസിക്ക് വേണ്ടിയാണ് ഇയാള്‍ ഇരുതലമൂരിയെ കടത്താന്‍ ശ്രമിച്ചത്. 10 കോടി രൂപ വില പറഞ്ഞുറപ്പിച്ച ശേഷമാണ് ഇയാൾ ആന്ധ്ര പ്രദേശിൽ നിന്ന് പാമ്പിനെ കൊണ്ടുവന്നത്. ബാഗിനുള്ളില്‍ തുണിസഞ്ചിക്കുള്ളില്‍ ഒളിപ്പിച്ചാണ് ഹബീബ് പാമ്പിനെ ട്രെയിൻ മാർഗ്ഗം കൊണ്ടുവന്നത്. പരിശോധനയ്ക്കിടെ അപകടം മണത്ത ഇയാള്‍ ട്രെയിനില്‍ നിന്ന് ഇറങ്ങിയോടിയിരുന്നുവെങ്കിലും ഉദ്യോഗസ്ഥർ പിന്തുടർന്ന് പിടികൂടി. പ്രതിയെയും പാമ്പിനെയും ആര്‍പിഎഫ് ഉദ്യോഗസ്ഥർ വനം വകുപ്പിന് കൈമാറി.
Post Your Comments