കുവൈത്ത് സിറ്റി: കുവൈത്തിൽ കര അതിർത്തികളിലൂടെ യാത്രികർക്ക് 24 മണിക്കൂറും യാത്ര ചെയ്യാം. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തിനകത്തേക്കും പുറത്തേക്കും യാത്ര ചെയ്യുന്നതിനായി കര അതിർത്തികൾ 24 മണിക്കൂറും പ്രവർത്തിക്കുന്ന രീതിയിൽ തുറന്നതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഫെബ്രുവരി 24 മുതൽ രാജ്യത്തിന്റെ കര അതിർത്തികളിലൂടെ ആരോഗ്യ സുരക്ഷാ നിബന്ധനകൾക്ക് വിധേയമായി, യാത്രികർക്ക് 24 മണിക്കൂറും യാത്ര ചെയ്യുന്നതിനുള്ള അനുമതി നൽകുമെന്നാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുള്ളത്.
Read Also: റഷ്യന്‍ ആവശ്യങ്ങള്‍ ന്യായം, സംഘര്‍ഷം വര്‍ധിപ്പിച്ചത് യുഎസിന്റെയും നാറ്റോയുടെയും നടപടി: സിപിഎം
Post Your Comments