News

റഷ്യ-യുക്രൈൻ സംഘർഷത്തിനിടെ ചർച്ചയായി ബാബ വാംഗ നടത്തിയ പ്രവചനം

മോസ്‌കോ: വേൾഡ് ട്രേഡ് സെന്റർ ആക്രമണമുൾപ്പടെയുള്ള പ്രവചനങ്ങളിലൂടെ ലോകത്തെ അമ്പരപ്പിച്ച ആളാണ് ബൾഗേറിയക്കാരിയായ ബാബ വാംഗ.
യുക്രൈനിൽ റഷ്യ അധിനിവേശം ആരംഭിച്ച സാഹചര്യത്തിൽ വാംഗ റഷ്യൻ ഭരണാധികാരിയെക്കുറിച്ച് മുൻപ് നടത്തിയ പ്രവചനം ചർച്ചയാകുകയാണ്.

യൂറോപ്പ് തരിശ് ഭൂമിയാകുമെന്നും റഷ്യ ലോകത്തിന്റെ നാഥൻ ആകുമെന്നും 1979ൽ ബാബ വാംഗ പ്രവചിച്ചിരുന്നു. എല്ലാം ഐസ് പോലെ ഉരുകും ഒന്ന് മാത്രം മാറ്റമില്ലാതെ നിലനിൽക്കും, റഷ്യയും റഷ്യൻ ഭരണാധികാരിയും. ആർക്കും റഷ്യയെ തടയാൻ സാധിക്കില്ല എന്നും വാംഗെ പ്രവചിച്ചിരുന്നു.

യുക്രൈനിൽ ഇന്ത്യ രക്ഷാദൗത്യം തുടങ്ങി: ആദ്യ ബസ് 50 വിദ്യാർത്ഥികളുമായി അതിർത്തിയിലേക്ക് യാത്ര തിരിച്ചു

2016 ഓടെ യൂറോപ്പ് നിലവിലെ രൂപത്തിൽ നിലനിൽക്കില്ലെന്നും ബ്രെക്‌സിറ്റിനെ സംബന്ധിച്ച് വാംഗെ പ്രവചനം നടത്തിയിരുന്നു. പ്രവചനം സത്യമാക്കും പോലെ 2016 ജൂൺ 23 ന് ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്ത് പോകുകയും ചെയ്തു.

ഇത്തരത്തിൽ ബാബ വാംഗെയുടെ പ്രവചനങ്ങളിലേറെയും ശരിയായി വന്നതിനാൽ റഷ്യൻ ഭരണാധികാരിയെക്കുറിച്ച് നടത്തിയ പ്രവചനം സത്യമാകുമോ എന്ന ചർച്ചയിലാണ് സോഷ്യൽ മീഡിയ.

shortlink

Related Articles

Post Your Comments

Related Articles


Back to top button