ന്യൂഡൽഹി: യുക്രൈനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലേക്ക് മടങ്ങുന്നു. റഷ്യന്‍ സൈനിക നീക്കത്തിന്റെ ഭാഗമായി തങ്ങളുടെ വ്യോമാതിര്‍ത്തി അടച്ചതായി യുക്രൈന്‍ അറിയിച്ചതിന് പിന്നാലെയാണ് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കഴിയാതെ എയർ ഇന്ത്യയുടെ മടക്കം. ഡല്‍ഹിയില്‍ നിന്നും യുക്രൈന്‍ തലസ്ഥാനമായ കീവിലേക്ക് പുറപ്പെട്ട എഐ 1947 വിമാനമാണ് യാത്രക്കാരില്ലാതെ ഡല്‍ഹിയിലേക്ക് മടങ്ങിയത്.
യുക്രെയ്‌നില്‍ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ ഈ ആഴ്ച മൂന്ന് പ്രത്യേക വിമാനങ്ങള്‍ എയര്‍ലൈന്‍ ഷെഡ്യൂള്‍ ചെയ്തിരുന്നു. 9.15 ഓടെ ഇറാന്‍ വ്യോമാതിര്‍ത്തിയില്‍ എത്തിയപ്പോഴാണ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച മുന്നറിയിപ്പ് ലഭിച്ചത്. സാധാരണഗതിയില്‍, പുറപ്പെടുന്നതിന് ശേഷം അത്തരം അറിയിപ്പ് നല്‍കിയാല്‍ വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയോ പ്രത്യേക അനുമതി വാങ്ങുകയോ ആണ് ചെയ്യാറ്.
Read Also: രക്തസാക്ഷികളെ പാർട്ടിയ്ക്ക് ആവശ്യമുണ്ട്, പാർട്ടിയ്ക്ക് വളരണം ഉയരണം: വിമർശനവുമായി ആശ ലോറൻസ്
അതേസമയം, യുക്രൈനെതിരെ റഷ്യ സൈനിക നടപടി പ്രഖ്യാപിച്ചതിന് പിന്നാലെ രൂക്ഷവിമർശനവുമായി അമേരിക്ക രംഗത്തെത്തി. യുക്രൈനിലെ സൈനിക നടപടിക്ക് റഷ്യ ലോകത്തോട് കണക്ക് പറയേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡൻ്റ ജോ ബൈഡൻ പറഞ്ഞു. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും തുടർനടപടികൾ ജി7, നാറ്റോ രാഷ്ട്രത്തലവൻമാരുമായി ചർച്ച ചെയ്യുമെന്നും ബൈഡൻ വ്യക്തമാക്കി. കൂടാതെ, അന്താരാഷ്ട്ര സമൂഹം റഷ്യയെ നിലനിർത്തണമെന്നും ബൈഡൻ ആവശ്യപ്പെട്ടു.
Post Your Comments