![](/wp-content/uploads/2022/02/russian-troops.jpg)
മോസ്‌കോ: റഷ്യ-ഉക്രൈയ്ന്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടെ രാജ്യത്ത് പ്രതിരോധ നടപടികള്‍ ശക്തമാക്കി ഉക്രൈയ്ന്‍ ഭരണകൂടം. റഷ്യയിലുള്ള പൗരന്മാരോട് എത്രയും പെട്ടെന്ന് തന്നെ രാജ്യം വിടാന്‍ നിര്‍ദ്ദേശം നല്‍കി. രാജ്യത്ത് ഒരു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ദേശീയ സുരക്ഷാ സമിതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സുരക്ഷാ സമിതിയുടെ നിര്‍ദ്ദേശം പാര്‍ലമെന്റ് അംഗീകരിക്കുന്ന മുറയ്ക്ക് രാജ്യത്ത് അടിയന്തരാവസ്ഥ നിലവില്‍ വന്നേക്കും.
അതേസമയം, ഉക്രൈയ്‌നിലെ സ്ഥിതിഗതികള്‍ ഇന്ത്യ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും അവിടെ തുടരാന്‍ അത്യാവശ്യമില്ലാത്തവര്‍ രാജ്യത്തേയ്ക്ക് മടങ്ങണമെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. എംബസിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമില്ലെന്നും ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉറപ്പാക്കാന്‍ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിന് സാധ്യത വര്‍ദ്ധിച്ച സാഹചര്യത്തില്‍ യുഎന്‍ പൊതു സഭ പ്രത്യേക യോഗം ചേരുമെന്നാണ് വിവരം.
Post Your Comments