മോസ്‌കോ: ഉക്രൈൻ- റഷ്യയുടെ സംഘർഷങ്ങൾ തുടരുന്നതിനിടെ ഖത്തർ അമീറില്‍ നിന്നും എല്ലാ പിന്തുണയും ലഭിക്കുന്നതായി ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിർ സെലന്‍സ്‌കി. ട്വീറ്റിലൂടെയാണ് സെലന്‍സ്‌കി ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ ലോകനേതാക്കളുമായുള്ള കൂടിയാലോചനകള്‍ നടക്കുകയാണെന്നും ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ താനിയില്‍ നിന്നും എല്ലാ പിന്തുണയും ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ ലോകം ഞങ്ങള്‍ക്കൊപ്പമാണെന്നും സെലന്‍സ്‌കി ട്വീറ്റില്‍ പറഞ്ഞു.
ജര്‍മന്‍ ചാന്‍സലര്‍ ഒലഫ് ഷോള്‍സ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ എന്നിവരുമായി സംസാരിച്ചെന്നും നേരത്തെ വൊളോഡിമിർ സെലന്‍സ്‌കി പറഞ്ഞിരുന്നു. അതേസമയം, തലസ്ഥാന നഗരമായ കീവ് യുക്രെയ്ൻ പട്ടാളത്തിന്റെ കീഴിലായി. എല്ലാവരോടും വീടുകളിൽ തന്നെ തങ്ങണമെന്നും പുറത്തിറങ്ങരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. റഷ്യയെ സ്വയം പ്രതിരോധിക്കുമെന്നും പരാജയപ്പെടുത്തുമെന്നും യുക്രെയ്ൻ വിദേശകാര്യമന്ത്രി ദിമിട്രി കുലേബ അറിയിച്ചു.
Post Your Comments