ഡൽഹി: യുക്രൈനിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്നും അടിയന്തരമായി വെടിവയ്പ് നിർത്തണമെന്നും പുടിനുമായുള്ള 25 മിനിറ്റ് നീണ്ട ഫോൺ സംഭാഷണത്തിൽ പ്രധാനമന്ത്രി മോദി അഭ്യർഥിച്ചു.
റഷ്യയും നാറ്റോയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇന്ത്യയും റഷ്യയും തമ്മിൽ തുടർച്ചയായ നയതന്ത്രതല ആശയവിനമയത്തിന് ധാരണയായതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ട്വന്റി 20 പ്രവർത്തകൻ ദീപുവിന്റെ മരണം : വീണ്ടും പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ
യുക്രൈനിലെ ഇന്ത്യൻ പൗരന്മാരുടെ, പ്രത്യേകിച്ച് വിദ്യാർത്ഥികളുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് മോദി റഷ്യൻ പ്രസിഡന്റിനെ ധരിപ്പിച്ചു. അവരെ സുരക്ഷിതമായി പുറത്തുകടത്തുന്നതിനും ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവരുന്നതിനും ഇന്ത്യ മുൻഗണന നൽകുന്നതായും പ്രധാനമന്ത്രി പുടിനെ അറിയിച്ചു.
Post Your Comments