ഗായത്രി എന്നാൽ ‘ഗാനം ചെയ്യുന്നവനെ ത്രാണനം ചെയ്യുന്നത്’ എന്നാണ് അർഥം .അതീവ ശ്രേഷ്ഠമായ ഗായത്രി മന്ത്രം മന്ത്രങ്ങളുടെ മാതാവായാണ് അറിയപ്പെടുന്നത്.
‘ഓം ഭൂർ ഭുവഃ സ്വഃ
തത് സവിതുർ വരേണ്യം
ഭർഗോ ദേവസ്യ ധീമഹി
ധിയോ യോ നഃ പ്രചോദയാത് ‘
സാരം: ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യഭഗവാൻ അതുപോലെ നമ്മുടെ ബുദ്ധിയെയും പ്രകാശിപ്പിക്കട്ടെ.
സൂര്യദേവനോടുള്ള പ്രാർഥനയാണിത് . സൂര്യോദയത്തിനു മുൻപുള്ള പ്രഭാത സന്ധ്യയിലും സൂര്യൻ ഉച്ചസ്ഥായിൽ നിൽക്കുന്ന മദ്ധ്യാഹ്ന സമയത്തും സൂര്യാസ്തമയത്തിനു തൊട്ടുമുന്നെയുള്ള സായം സന്ധ്യയിലും ഗായത്രി ജപിക്കാം എന്ന് പറയപ്പെടുന്നു . സൂര്യ പ്രീതികരമായ മന്ത്രം ആയതിനാൽ അസ്തമയശേഷം ഈ ജപം പാടില്ല. 108 തവണ ജപിക്കുന്നത് ശ്രേഷ്‌ഠം. ജീവിതത്തിരക്കിനിടയിൽ ഒരു നേരം കുറഞ്ഞത് 10 തവണ എങ്കിലും അർഥം മനസ്സിലാക്കി ജപിക്കുന്നത് അത്യുത്തമം.
ബുദ്ധിക്ക് ഉണർവ് ഏകുന്ന മന്ത്രമാണിത് . അത് ജ്ഞാനത്തിനു മാത്രമുള്ള ബുദ്ധി എന്നല്ല ഉദ്ദേശിക്കുന്നത്. കാര്യങ്ങൾ യഥാസമയത്ത് മനസ്സിലാക്കാനും വേണ്ട കാര്യങ്ങൾ വേണ്ട സമയത്ത് പ്രവർത്തിക്കാനുള്ള വിവേക ബുദ്ധി, പ്രായോഗിക ബുദ്ധി എന്നിവയെല്ലാം ഇതിൽപ്പെടും . അതിനാൽ ഏതു പ്രായത്തിലുള്ളവരും ഗായത്രി മന്ത്രജപം പതിവാക്കുന്നത് ഉത്തമമാണ് .
Post Your Comments