Latest NewsKerala

മുദ്രപ്പത്രത്തിന്റെ കാലം കഴിയുന്നു : രജിസ്ട്രേഷന് ഇനി ഇ-സ്റ്റാമ്പിങ്ങ്

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിധ രജിസ്ട്രേഷൻ ഇടപാടുകൾക്കും ഉപയോഗിച്ചിരുന്ന മുദ്രപത്രത്തിന്റെ കാലം കഴിയുന്നു. ഇനിയങ്ങോട്ട് ആധാരമടക്കം എല്ലാവിധ രജിസ്ട്രേഷൻ ഇടപാടുകൾക്കും സർക്കാർ ഇ-സ്റ്റാമ്പിങ് സംവിധാനം കൂടി ഏർപ്പെടുത്തുകയാണ്.

മാർച്ച് മാസം മുതലാണ് ഈ പരിഷ്കാരം നിലവിൽ വരുന്നത്. എന്നാൽ, മുദ്രപ്പത്രങ്ങൾ ഒഴിവാക്കാതെ തുടർന്നും നിലവിലുണ്ടാകുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ബദൽ സംവിധാനം എന്ന നിലയിൽ, ഇ-സ്റ്റാമ്പിങ് കൂടുതൽ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാർ ചെയ്യുക.

നിലവിലുള്ള രീതിയനുസരിച്ച്, ഒരു ലക്ഷം രൂപയിൽ കൂടുതലുള്ള ഇടപാടുകൾക്കു മാത്രമാണ് ഇ-സ്റ്റാമ്പിങ് നിർബന്ധമുള്ളത്. ഇനി മുതൽ, താഴെത്തട്ടിലുള്ള ചെറുകിട ഇടപാടുകൾക്ക് കൂടി ഈ സൗകര്യം ലഭ്യമാകും. വീട്, കടമുറികൾ തുടങ്ങിയവയുടെ വാടകച്ചീട്ടിനു പോലും ഇനി ഇ-സ്റ്റാമ്പിങ് സംവിധാനം ഉപയോഗിക്കാൻ സാധിക്കുന്നതോടെ, നൂറ്റാണ്ടുകൾ പഴക്കമുള്ള മുദ്രപത്രങ്ങ സമ്പ്രദായം സാവധാനം വിസ്മൃതിയിലേക്ക് മറയാനാണ് സാധ്യത.

shortlink

Post Your Comments


Back to top button