മസ്‌കത്ത്: വാട്ടർ ടാക്‌സി പദ്ധതിയുമായി ഒമാൻ. പദ്ധതിയ്ക്കായുള്ള പ്രാരംഭ നടപടികൾ ഒമാൻ ആരംഭിച്ചു. വിവിധ ഗവർണറേറ്റുകളെ ബന്ധിപ്പിച്ചു വാട്ടർ ടാക്‌സികൾ ആരംഭിക്കുന്നത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മസ്‌കത്ത് മെട്രോ പദ്ധതിയുടെ പ്രാഥമിക റിപ്പോർട്ട് ലഭിച്ചതിനാൽ വാട്ടർ ടാക്‌സി പദ്ധതിയുടെ തുടർനടപടികൾ പുരോഗമിക്കുന്നുണ്ട്. അന്തിമ റിപ്പോർട്ട് ലഭിച്ച ശേഷം വിശദാംശങ്ങൾ പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു.
Read Also: കൃഷി ഉദ്യോഗസ്ഥനെന്ന വ്യാജേന തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ
പദ്ധതികളുടെ ഭാഗമായി മസീറയിൽ പാലം നിർമാണ നടപടികൾക്ക് തുടക്കം കുറിച്ചു. മസ്‌കത്ത്, മുസണ്ടം ഉൾപ്പെടെയുള്ള മേഖലകളെയാണ് ആദ്യഘട്ടത്തിൽ പരിഗണിക്കുന്നത്.
അതേസമയം ഒമാൻ റെയിലിനെ ജിസിസി റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന പദ്ധതിയും ഒമാൻ സർക്കാരിന്റെ പരിഗണനയിലാണ്. മസീറയിലും ജബൽ അഖ്ദറിലും റോഡ് പദ്ധതികൾ ആരംഭിക്കുമെന്നും ബാത്തിന എക്പ്രസ് വേ ഉടൻ തുറക്കുമെന്നും ഗതാഗത മന്ത്രി സഈദ് ബിൻ ഹമൂദ് അൽ മാവലി അറിയിച്ചു.
Post Your Comments