തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി സംസ്ഥാനത്തിന് അനിവാര്യമാണെന്ന് ഡി.വൈ.എഫ്.ഐ. വികസന വിരോധത്തിന് എതിരെ ഡി.വൈ.എഫ്.ഐ ഇപ്പോൾ ക്യാമ്പെയിന്‍ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ്. സിൽവർ ലൈനിനെതിരെ പ്രതിഷേധിക്കുന്നവർ സംസ്ഥാനത്തിന്‍റെ വികസനത്തിന് തുരങ്കം വെക്കുകയാണ്. വികസനം മുടക്കാൻ വേണ്ടി മാത്രം മുന്നണികൾ രൂപപ്പെടുകയാണെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചു.
Also read: യുക്രൈൻ അതിർത്തിയിൽ നിന്ന് സ്ഫോടന ശബ്ദം: സമീപവാസികളെ മാറ്റി പാർപ്പിച്ചുവെന്ന് റിപ്പോർട്ടുകൾ
അതേസമയം, തുടർച്ചയായ രണ്ടാം ദിവസവും നിയമസഭയുടെ ചോദ്യോത്തര വേളയിൽ സിൽവർ ലൈന്‍ പദ്ധതി ചർച്ചയായി. സിൽവർ ലൈൻ പദ്ധതി സംസ്ഥാന സർക്കാരിന് നേരിട്ട് ബാധ്യതയാകില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ വ്യക്തമാക്കി. വാർത്തകളും ആക്ഷേപങ്ങളും ആധികാരികമായി കണക്കാക്കരുതെന്നും അദ്ദേഹം പറഞ്ഞു. ‘വിദേശ വായ്പയുടെ ബാധ്യത ചർച്ച ചെയ്യേണ്ട ഘട്ടം വന്നിട്ടില്ല. ഡി.പി.ആര്‍ കേന്ദ്രം അംഗീകരിച്ച്, വിദേശ വായ്പയ്ക്ക് ശുപാർശ ചെയ്തതിന് ശേഷം ആ ആശങ്കകൾ പരിഹരിക്കാം’ ധനമന്ത്രി കൂട്ടിച്ചേർത്തു.
വിദേശ വായ്പയ്ക്ക് കേരളം സമ്പൂർണ ഗ്യാരണ്ടി നൽകുമെന്ന് ഉറപ്പ് നൽകുന്ന ഫയലിൽ ഒപ്പുവെച്ചോ എന്ന ചോദ്യത്തിന് ധനമന്ത്രി വ്യക്തമായ മറുപടി നൽകിയില്ല. ഒന്നര ലക്ഷം കോടിയിലേറെ ചെലവാകുന്ന പദ്ധതിയുടെ ബാധ്യത താങ്ങാൻ കേരളത്തിന് കഴിയില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി.
Post Your Comments