KeralaLatest NewsIndia

അയ്യപ്പദാസ് എന്ന ശിഷ്യന്റെ തനിനിറം അറിഞ്ഞ ഗംഗേശാനന്ദ പെൺകുട്ടിയെ ഈ ബന്ധത്തിൽ നിന്നും വിലക്കി.. സ്വാമിക്കെതിരെ നടന്നത്!

'തന്നെ 16 വയസുമുതൽ സ്വാമി പീഡിപ്പിക്കുന്നു എന്ന തന്റേതെന്ന പേരിലെ ആദ്യത്തെ മൊഴി പൊലീസ് തനിയെ പരാതിയില്‍ എഴുതി ചേര്‍ത്തതാണ്'

തിരുവനന്തപുരം: 2017 മേയ് 19 രാത്രിയിലായിരുന്നു കേരളത്തെ ഞെട്ടിച്ചു കൊണ്ട് സ്വാമി ഗംഗേശാനന്ദ(ശ്രീഹരി)യുടെ ജനനേന്ദ്രിയം മുറിച്ച സംഭവം നടക്കുന്നത്. കൃത്യം ചെയ്ത പെണ്‍കുട്ടി തന്നെയായിരുന്നു പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച വിവരം അറിയിക്കുന്നത്. പൊലീസ് എത്തിയാണ് സ്വാമിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. സംഭവം പുറത്തു വന്നത് പീഡനത്തെ എതിർത്ത ആളിനെ പെൺകുട്ടി ആക്രമിച്ചു എന്ന തരത്തിലാണ്. സംസ്ഥാന സര്‍ക്കാര്‍ അടക്കം പെണ്‍കുട്ടിയെ പിന്തുണച്ച് രംഗത്തു വന്നിരുന്നു. പെണ്‍കുട്ടിക്ക് നേരെ ഒരു സന്ന്യാസിയില്‍ നിന്നും ലൈംഗികാതിക്രം ഉണ്ടായതിനെതിരെ സമൂഹത്തില്‍ നിന്നും വലിയ പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്.

വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തില്‍ ഏറെ സ്വാധീനമുണ്ടായിരുന്ന സ്വാമി ഗംഗേശാനന്ദ പെണ്‍കുട്ടിക്കെതിരേ ലൈംഗികാതിക്രമത്തിനു മുതിര്‍ന്നപ്പോള്‍ സ്വയരക്ഷയ്ക്കായി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചെന്നായിരുന്നു സ്റ്റേഷനിൽ ഉണ്ടായിരുന്ന പരാതി. പ്രായപൂര്‍ത്തിയാകുന്നതിനു മുന്നേ തന്നെ സ്വാമി തന്നെ പല തവണ പീഡിപ്പിച്ചിട്ടുണ്ടെന്നും അതിക്രമം സഹിക്കവയ്യാതെയാണ് താന്‍ ഇത്തരത്തില്‍ പ്രതികരിച്ചതെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. ഇതോടെ സ്വാമിക്കെതിരെ പോക്സോ കേസും ചുമത്തി. പേട്ട പൊലീസ് ആയിരുന്നു ആദ്യം കേസ് അന്വേഷിച്ചത്. അവര്‍ സ്വാമിയെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തു.

സ്വാമിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സംഭവം നടന്ന് മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ലോക്കല്‍ പൊലീസ് തയ്യാറെടുക്കവെയാണ് ചില ട്വിസ്റ്റുകള്‍ ഉണ്ടാകുന്നത്. കേസന്വേഷിച്ച ക്രൈം ബ്രാഞ്ച് പ​രാ​തി​ക്കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യും സു​ഹൃ​ത്തും സ്വാമിയുടെ സഹായിയുമായിരുന്ന അ​യ്യ​പ്പ​ദാ​സും ചേർന്ന് ഗൂഢാലോചന നടത്തിയാണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെന്ന് ക​ണ്ടെ​ത്തി. സം​ഭ​വം ന​ട​ന്ന ദി​വ​സം പെ​ണ്‍​കു​ട്ടി​യും അ​യ​പ്പ​ദാ​സും കൊ​ല്ല​ത്തെ ബീ​ച്ചി​ല്‍ പ​ദ്ധ​തി ത​യാ​റാ​ക്കി. പെ​ണ്‍​കു​ട്ടി​ക്കു ക​ത്തി വാ​ങ്ങി ന​ല്‍​കി​യ​ത് അ​യ്യ​പ്പ​ദാ​സ് ആ​ണ്. ജനനേന്ദ്രിയം മു​റി​ക്കു​ന്ന​ത് എ​ങ്ങ​നെ​യാ​ണെ​ന്നു ഗൂ​ഗി​ളി​ല്‍ സെ​ര്‍​ച്ച് ചെ​യ്താ​ണ് ഇ​വ​ര്‍ മ​ന​സി​ലാ​ക്കി​യ​ത്.

ഒ​രു​മി​ച്ച് ജീ​വി​ക്കാ​ന്‍ സ്വാ​മി ത​ട​സ​മാ​ണെന്നു കരുതിയാ​ണ് ഇവർ ആ​ക്ര​മ​ണം ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച​ത്. കേ​സി​ല്‍ ഇ​രു​വ​രെ​യും പ്ര​തി ചേ​ര്‍​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് അ​ന്വേ​ഷ​ണ​ സം​ഘം. ജനനേന്ദ്രിയം ഛേദിക്കപ്പെട്ട ഗംഗേശാനന്ദ സ്വാമിയെ മാത്രം പ്രതിയാക്കിയാണ് നേരത്തെ പൊലീസ് കേസെടുത്തിരുന്നത്. പിന്നീട് പരാതിക്കാരി മൊഴി മാറ്റി പറയുകയും സ്വാമി പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല, സ്വാമിയുടെ സഹായിയായ അയ്യപ്പദാസാണ് സ്വാമിയെ ആക്രമിച്ചതെന്നും പരാതി നല്‍കി. തുടർന്നുള്ള വിശദമായ പരിശോധനയിലാണ് പുതിയ കണ്ടെത്തലുകൾ.

എന്നാൽ ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തില്‍ ഗുരുതര വീഴ്ച സംഭവിച്ചുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ച പെണ്‍കുട്ടിയുടെ മൊഴിമാറ്റം പൊലീസ് ഗൗരവമായി എടുത്തില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. സ്വാമിയുടെ കോലഞ്ചേരിയിലെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു അയ്യപ്പദാസ്. ഇയാളുടെ തനിനിറം അറിയാവുന്ന സ്വാമിക്ക് താനുമായി ഏറെ അടുപ്പമുള്ള കുടുംബത്തിലെ പെൺകുട്ടി ചതിക്കപ്പെടുന്നത് നോക്കി നിൽക്കാൻ കഴിഞ്ഞില്ല, പകരം ഈ ബന്ധത്തെ എതിർത്തു. ഇയാളുമായുള്ള അടുപ്പവും വിവാഹവും സ്വാമി വിലക്കി. ഇതോടെയാണ്‌ ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിക്കാൻ ഇരുവരും ചേർന്ന്‌ തീരുമാനിച്ചത്‌.

സ്വാമിക്കും യുവതിക്കുമുണ്ടായ പരിക്ക്‌, വസ്‌ത്രത്തിലെ രക്തക്കറ ഉൾപ്പെടെയുള്ള തെളിവുകൾ പ്രതിയാരെന്ന്‌ കണ്ടെത്താൻ അന്വേഷണ സംഘത്തിന്‌ സഹായകമായി. കേസില്‍ പെണ്‍കുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴികളും സ്വാമിയുടെ മൊഴിയും ലോക്കൽ പോലീസ് കാര്യമാക്കിയില്ലെന്നതും പെണ്‍കുട്ടിയുടെ കാമുകനെ വേണ്ടവിധത്തില്‍ ചോദ്യം ചെയ്തില്ലെന്നതുമൊക്കെയാണ് ക്രൈം ബ്രാഞ്ചിനെ സംശയത്തിലാക്കിയത്. തന്റെ ജനനേന്ദ്രിയം ഛേദിച്ചത് പെണ്‍കുട്ടിയല്ലെന്ന സ്വാമി ഗംഗേശാനന്ദയുടെ മൊഴിയിലും കാര്യമായ അന്വേഷണം നടത്തിയിരുന്നില്ലെന്നാണ് ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇതിന്‌ പുറമെ ഫോൺ കോൾ ഉൾപ്പെടെ ഡിജിറ്റൽ തെളിവുകളും ലഭിച്ചിട്ടുണ്ട്‌. ക്രൈം ബ്രാഞ്ചിന്റെ സംശയങ്ങള്‍ക്ക് ആക്കം കുട്ടിയത് മറ്റൊന്നാണ്. സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം നടക്കുന്നതിനു രണ്ടു മാസം മുമ്പ് ജനനേന്ദ്രിയം മുറിക്കുന്നതിനെക്കുറിച്ചുള്ള ദൃശ്യങ്ങള്‍ പെണ്‍കുട്ടി ഇന്റര്‍നെറ്റില്‍ കണ്ടിരുന്നുവെന്നതിനുള്ള തെളിവ് മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നും കിട്ടിയ ഫോറന്‍സിക്കിന് കിട്ടിയിരുന്നു. ഇതുവച്ച് പെണ്‍കുട്ടിയുടെ കാമുകന്റെയും സുഹൃത്തുക്കളുടെയും സംഭവത്തിലുള്ള പങ്കും ഈ സംഭവുമായി ബന്ധമുണ്ടെന്നു കരുതുന്ന ചില പ്രാദേശിക തര്‍ക്കങ്ങളും കൂടി അന്വേഷിക്കണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെടുന്നത്.

പെണ്‍കുട്ടിയുടെ പരാതിയില്‍ കാമുകനെ ചോദ്യം ചെയ്തെങ്കിലും അയാള്‍ക്ക് ഇതില്‍ പങ്കില്ലെന്നും പെണ്‍കുട്ടി ബാഹ്യപ്രേരണയാല്‍ ഇങ്ങനെയൊരു ആരോപണം ഉയര്‍ത്തിയതെന്നുമായിരുന്നു പൊലീസ് പറഞ്ഞത്. എന്നാല്‍ പലകാര്യങ്ങളിലും പൊലീസിന് വീഴ്ച്ച പറ്റിയിട്ടുണ്ടെന്നും സ്വാമിയുടെ ജനനനേന്ദ്രിയം മുറിച്ച കത്തിയിലെ വിരലടയാളം പരിശോധിച്ചിരുന്നില്ലെന്നും കത്തി എവിടെ നിന്നും വന്നു എന്നകാര്യത്തില്‍ അന്വേഷണം നടത്തിയിരുന്നില്ലെന്നും ക്രൈംബ്രാഞ്ച് പറയുന്നു. പെൺകുട്ടി ആണ് തന്റെ ജനനേന്ദ്രിയം മുറിച്ചതെന്ന് സമ്മതിക്കാൻ സ്വാമി ആദ്യഘട്ടത്തിൽ തയ്യാറായില്ല. ആ കുടുംബത്തെയും പെൺകുട്ടിയെയും രക്ഷിക്കാനാണ് സ്വാമി ഇത്തരമൊരു നീക്കം നടത്തിയതെന്നും സംശയമുണ്ട്.

സ്വാമിയെ പിന്തുണച്ചുകൊണ്ടാണ് പെണ്‍കുട്ടിയുടെ കുടുംബം രംഗത്ത് വന്നത്. എന്നാൽ ലൈംഗിക പീഡനമടക്കം സ്വാമിക്കെതിരേ പെണ്‍കുട്ടി ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു കാണിച്ച് അമ്മയും സഹോദരനും പെണ്‍കുട്ടിക്കെതിരേ പൊലീസ് മേധാവിക്ക് പരാതി നല്‍കി. മകള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതാണെന്നും പ്രണയബന്ധം എതിര്‍ത്തതിന്റെ പേരിലാണ് സ്വാമിയോട് ക്രൂരത കാണിച്ചതെന്നുമായിരുന്നു പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ ഉള്ളടക്കം. സ്വാമി ലൈംഗികാതിക്രമത്തിനു മുതിര്‍ന്നപ്പോള്‍ സ്വയരക്ഷയ്ക്കായി താന്‍ ചെയ്തതാണെന്നു പൊലീസിന് നല്‍കിയ മൊഴി പെണ്‍കുട്ടി തിരുത്തി.

താനല്ല സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്നായി പെണ്‍കുട്ടി. ആദ്യം പോക്സോ കോടതിയിലും പിന്നീട് ഹൈക്കോടതിയിലും പെണ്‍കുട്ടി തിരുത്തിയ മൊഴി ആവര്‍ത്തിച്ചതോടെ വലിയ പുകമറകള്‍ ഈ കേസിനുമേല്‍ വന്നു. പെണ്‍കുട്ടി സ്വാമിക്ക് അനുകൂലമായി പറഞ്ഞെഴുതിയ കത്ത് പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി. പ്രതിഭാഗം വക്കീലിന് രജിസ്റ്റേർഡ് ആയി പെണ്‍കുട്ടി തന്നെയാണ് കത്തെഴുതിയത്. സ്വാമിക്കനുകൂലമായി പെണ്‍കുട്ടിയും കുടുംബവും വന്നതോടെ പുതിയൊരു പ്രതി ചിത്രത്തില്‍ വന്നു. പെണ്‍കുട്ടിയുടെ കാമുകനായിരുന്ന അയ്യപ്പദാസ് ആയിരുന്നു അത്.

തന്റെ കാമുകനും രണ്ട് സുഹൃത്തുക്കളും ചേര്‍ന്നാണ് ലിംഗം മുറിച്ചതെന്നും മുന്‍ വൈരാഗ്യമാണ് കാരണമെന്നുമാണെന്നുള്ള യുവതിയുടെ പരാതി കേസിനെ മറ്റൊരു തലത്തിലേക്ക് കൊണ്ടു പോയി. ഈ ആംഗിളിൽ അന്വേഷിച്ചപ്പോഴാണ് കേസിന് ഇപ്പോൾ തുമ്പുണ്ടായിരിക്കുന്നത്. സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചെന്ന കേസില്‍ പെണ്‍കുട്ടി നിലപാട് മാറ്റിയതോടെ പ്രതിസ്ഥാനത്തേക്ക് വന്നത് പൊലീസ് ആയിരുന്നു.

താനല്ല സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്നും സ്വാമി തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ല എന്നും തിരുത്തു പറഞ്ഞ പെണ്‍കുട്ടി പുറത്തുവന്ന വാര്‍ത്തയെല്ലാം പൊലീസ് സ്വമേധയാ കെട്ടിച്ചമച്ചതാണെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന് അയച്ച കത്തില്‍  ആരോപിച്ചത്. തന്നെ 16 വയസുമുതൽ സ്വാമി പീഡിപ്പിക്കുന്നു എന്ന തന്റേതെന്ന പേരിലെ ആദ്യത്തെ മൊഴി പൊലീസ് തനിയെ പരാതിയില്‍ എഴുതി ചേര്‍ത്തതാണ് എന്നാണ് പെണ്‍കുട്ടി കത്തില്‍ പറയുന്നത്. ഇതോടെ ലോക്കൽ പോലീസും പ്രതിസ്ഥാനത്തായിരിക്കുകയാണ്.

 

shortlink

Post Your Comments


Back to top button