Latest NewsKeralaMollywoodNewsEntertainment

മലയാള സിനിമകളില്‍ ഇനി അഭിനയിക്കില്ലെന്ന് തീരുമാനിച്ചത് അതുകൊണ്ടാണ്: ഷക്കീല പറയുന്നു

ഞാന്‍ അന്നന്നത്തെ അപ്പത്തിനുവേണ്ടി അധ്വാനിക്കുന്നു.

ഒരുകാലത്ത്  സോഫ്റ്റ് പോണ്‍ ചിത്രങ്ങളിലൂടെ ആരാധകരെ ഇക്കിളികൂട്ടിയ നടിയാണ് ഷക്കീല. ബി ഗ്രേഡ് സിനിമകളില്‍ നിന്നും മാറി നിന്നതോടെ താരത്തിന് അഭിനയത്തിൽ അവസരങ്ങൾ കുറഞ്ഞു തുടങ്ങി. ഷക്കീല കുടുംബത്തെപ്പറ്റിയും പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. തിരിച്ചറിവില്ലാത്ത കാലം മുതല്‍ താന്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടതിരുന്നതായി ഷക്കീല പറയുന്നു.

read also:  ഫോണിലേക്ക് അശ്ലീല സന്ദേശമയച്ചു: വനിതാ പോലീസുകാരി സ്റ്റേഷനുള്ളിലിട്ട് അഡീഷണല്‍ എസ്ഐയെ മര്‍ദിച്ചു

ഷക്കീലയുടെ വാക്കുകള്‍ ഇങ്ങനെ.., ‘എന്റെ തകര്‍ച്ചയ്ക്ക് ആദ്യ കാരണം പതിനഞ്ചാം വയസില്‍ ശരീരം വില്‍ക്കാന്‍ പ്രേരിപ്പിച്ച സ്വന്തം അമ്മയായിരുന്നു. വീട്ടുകാര്‍ക്ക് താന്‍ പണം കായ്ക്കുന്ന മരം അല്ലെങ്കില്‍ എപ്പോള്‍ കുത്തിയാലും പണം ലഭിക്കുന്ന ഒരു മെഷീന്‍ മാത്രമായിരുന്നു.’ആരും എന്നെ ഒരു മനുഷ്യജീവിയായി പരിഗണിച്ചിരുന്നില്ല. സത്യസന്ധമായി പറഞ്ഞാല്‍ തിരക്കുള്ള സമയത്തുപോലും അഭിനയിക്കുക എന്നതില്‍ കവിഞ്ഞ് താന്‍ പ്രതിഫലത്തെക്കുറിച്ച്‌ പോലും ചിന്തിച്ചില്ല. കിട്ടിയ ചെക്കുകളെല്ലാം അമ്മയെ ഏല്‍പ്പിച്ചു. അമ്മ പണം ചേച്ചിയെയും അവര്‍ പണമെല്ലാം സ്വന്തം അക്കൗണ്ടിലേയ്ക്കാണ് നിക്ഷേപിച്ചത്. ചേച്ചി ഇപ്പോള്‍ കോടീശ്വരിയാണ്. ഞാന്‍ അന്നന്നത്തെ അപ്പത്തിനുവേണ്ടി അധ്വാനിക്കുന്നു. കുടുംബത്തിലുള്ളവര്‍ക്കെല്ലാം ഞാന്‍ അഭിനയിച്ചുണ്ടാക്കിയ കാശ് മാത്രം മതിയായിരുന്നു. അതേ സമയം എന്റെ സാന്നിധ്യം അരോചകവും. ഇരുപത് പേരെയെങ്കിലും താന്‍ പ്രണയിച്ചു. വിവാഹം എന്ന ലക്ഷ്യത്തോടെയായിരുന്നു ഞാന്‍ ആ ബന്ധങ്ങള്‍ കണ്ടത്.’

‘പക്ഷേ വിധി എല്ലാം മാറ്റി മറിച്ചു. പ്രണയ ബന്ധങ്ങളെല്ലാം പരാജയമായി തീര്‍ന്നു. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് പോലും അധ്യാപകര്‍ ഭാവിയില്‍ എന്താവണമെന്ന് ചോദിച്ചാല്‍ പോലും ഞാന്‍ പറഞ്ഞിരുന്നത് ഹൗസ് വൈഫ് എന്നായിരുന്നു. ഡോക്ടര്‍, എഞ്ചിനീയര്‍ എന്ന് പോലും പറയാനുള്ള കഴിവ് അന്നെനിക്ക് ഉണ്ടായിരുന്നില്ല. മലയാളം സിനിമകളില്‍ അഭിനയിക്കാന്‍ ക്ഷണിക്കാന്‍ വരുന്നവര്‍ ഒന്നും എന്നോട് വ്യക്തമായി കാര്യങ്ങള്‍ പറഞ്ഞിരുന്നില്ല. ഞാന്‍ കുളി സീനില്‍ അഭിനയിക്കുമ്‌ബോള്‍ ടവല്‍ കൊണ്ട് കുറച്ച്‌ ഭാഗം മറച്ചിരുന്നു. പക്ഷെ ഞാന്‍ അഭിനയിച്ച്‌ പോയ ശേഷം എന്റെ ദേഹത്തിന് ഡ്യൂപ്പിനെ വെച്ച്‌ നഗ്‌നത ഷൂട്ട് ചെയ്ത് പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. അതെല്ലാം അറിഞ്ഞശേഷമാണ് മലയാള സിനിമകളില്‍ ഇനി അഭിനയിക്കില്ലെന്ന് തീരുമാനിച്ചത്. ഞാന്‍ പുസ്തകം എഴുതിയ ശേഷമാണ് ഷക്കീല എന്ന പേരില്‍ ബയോപിക്ക് എടുക്കുന്നുവെന്ന് പറഞ്ഞ് ആളുകള്‍ സമീപിച്ചതും ബുക്ക് വാങ്ങിപോയതും. അവര്‍ സിനിമയില്‍ എന്റെ ജീവിതം കാണിച്ചതായി എനിക്ക് തോന്നിയില്ല. അതിനാല്‍ തന്നെ ആ ബോളിവുഡ് സിനിമ എന്റെ ബോയിപിക്കാണ് എന്ന് സമ്മതിക്കാന്‍ എനിക്ക് ബുദ്ധിമുട്ടാണ്.’

shortlink

Related Articles

Post Your Comments

Related Articles


Back to top button