മോസ്കോ: ഉക്രൈനിലെ വിമത പ്രദേശങ്ങളെ സ്വതന്ത്രമാക്കി റഷ്യ. ഡൊണെറ്റ്സ്ക്, ലുഹാൻസ്ക് എന്നീ രണ്ട് വിമത പ്രദേശങ്ങളെയാണ് റഷ്യ സ്വതന്ത്ര രാജ്യങ്ങളായി അംഗീകരിച്ചത്. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം. പുടിൻ നേരിട്ടാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതോടെ, ഈ ഭാഗങ്ങളിലൂടെ റഷ്യൻ സൈന്യത്തിന് ഉക്രൈനിലേക്ക് നീങ്ങാൻ എളുപ്പമാകും.
2014-ലെ ക്രിമിയൻ യുദ്ധത്തോടെ, സ്വാതന്ത്ര്യത്തിനു വേണ്ടി ഉക്രൈൻ സൈന്യവുമായി ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്നവരാണ് ഈ പ്രദേശങ്ങൾ. ഉക്രൈൻ കിഴക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഇവർക്ക്, റഷ്യ ശക്തമായ പിന്തുണ നൽകുന്നുണ്ട്. സമാധാന ചർച്ചകൾക്ക് കനത്ത തിരിച്ചടി സൃഷ്ടിക്കുന്ന നീക്കമാണ് പുടിൻ നടത്തിയത്.
അതേസമയം, അതിശക്തമായ പ്രകോപനമാണ് റഷ്യ നടത്തിയിരിക്കുന്നത് എന്നും എത്രയും പെട്ടെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ അടിയന്തര യോഗം വിളിച്ചു കൂട്ടണമെന്നും ഉക്രൈൻ ആവശ്യപ്പെട്ടു. തിങ്കളാഴ്ച, അതിർത്തിയ്ക്കപ്പുറത്തേക്ക് കടന്നുകയറിയെന്ന് ആരോപിച്ച് 5 ഉക്രൈൻ സൈനികരെ റഷ്യ വധിച്ചിരുന്നു. റഷ്യൻ സൈന്യങ്ങൾ ഇപ്പോഴും അവരുടെ ഭൂമിയിൽ തന്നെയാണ് നിൽക്കുന്നത്. നിലവിൽ, അതിബുദ്ധിപരമായുള്ള പുടിന്റെ നീക്കങ്ങൾ കാരണം, യുഎസ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾ നേരിട്ട് ഇടപെടാൻ സാധിക്കാത്ത നിലയിലാണ്.
Post Your Comments