മോസ്‌കോ: ഉക്രൈയ്നെ ആക്രമിക്കാന്‍ പദ്ധതിയില്ലെന്നും, യുദ്ധം ഉണ്ടാകില്ലെന്നും റഷ്യ ആവര്‍ത്തിച്ച് പറയുമ്പോഴും റഷ്യന്‍ സൈന്യം ഉക്രൈയ്‌ന് സമീപം എത്തിയതായി അന്തര്‍ ദേശീയ മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ട്. എന്നാല്‍, റഷ്യന്‍ സൈനികരൊന്നും ഉക്രൈയ്നിലേക്ക് കടന്നിട്ടില്ലെന്നാണ് അനുമാനം.
കൂടുതല്‍ റഷ്യന്‍ സൈന്യം ഉക്രൈയ്നിനെ അക്രമിക്കാവുന്ന ദൂരത്തേക്ക് എത്തിയതായി വിദേശ രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കുന്നു.
Read Also : അഞ്ച് ഉക്രൈയ്ന്‍ സൈനികരെ വധിച്ചതായി റഷ്യയുടെ വെളിപ്പെടുത്തല്‍ : ലോകം ആശങ്കയില്‍
അതേസമയം, ഉക്രൈയ്‌നിലേക്കുള്ള റഷ്യന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് ഒരു ഹാഷ്ടാഗിന് കീഴില്‍ റഷ്യയില്‍ ഒരു സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. റഷ്യന്‍ ഓണ്‍ലൈന്‍ മാഗസിന്‍ ഖോലോഡിന്റെ എഡിറ്റര്‍-ഇന്‍-ചീഫ് ടൈസിയ ബെക്ബുലാറ്റോവ എന്നിവര്‍ ചേര്‍ന്ന് ആരംഭിച്ചതാണ് ക്യാമ്പയിന്‍ എന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം.
ശീതയുദ്ധത്തിന് ശേഷം യൂറോപ്പ് നേരിടുന്ന ഏറ്റവും ഗുരുതരമായ സുരക്ഷാ പ്രതിസന്ധിയാണ് ഇപ്പോഴുള്ളതെന്ന് ഷാഡോ ഡിഫന്‍സ് സെക്രട്ടറി ജോണ്‍ ഹീലി പറയുന്നു. റഷ്യന്‍ സൈന്യത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും അതിര്‍ത്തികളില്‍ തമ്പടിച്ചതിനാല്‍ ഉക്രൈയ്ന്‍ ഏത് നിമിഷവും ആക്രമിക്കപ്പെടാമെന്ന് ജോണ്‍ ഹീലി പറയുന്നു.
Post Your Comments