KeralaLatest NewsNews

സ്ത്രീകൾക്ക് സുരക്ഷിതമായി പ്രവർത്തിക്കാനുള്ള അന്തരീക്ഷം ഉറപ്പുവരുത്തണം: ആർ ശ്രീലേഖയുടെത് ​ഗുരുതര ആരോപണമെന്ന് ശശി തരൂർ

മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു കേരള കേഡറിലെ ആദ്യ വനിത ഐപിഎസ് ഓഫീസറായ ശ്രീലേഖയുടെ വെളിപ്പെടുത്തൽ.

തിരുവനന്തപുരം: വനിതാ ഓഫീസര്‍മാര്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്ന സംഭവങ്ങള്‍ പൊലീസില്‍ ഉണ്ടായിട്ടുണ്ടെന്ന മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖയുടെ ആരോപണത്തിൽ നിഷ്പക്ഷ അന്വേഷണം വേണമെന്ന് ശശി തരൂർ എം പി. ഇ ഒരു ആരോപണം പോലീസ് സേനയുടെ വിശ്വാസ്യതയുടെയും ധാർമികതയുടെയും പ്രശ്നമാണെന്നും അദ്ദേഹം തന്റെ ഫേസ്‌ക്ക് കുറിപ്പിലൂടെ വക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഇത് ഗുരുതരമായ ഒരു ആരോപണമാണ്. ഒരു നിഷ്പക്ഷമായ അന്വേഷണം ഈ വിഷയത്തിൽ വേണമെന്നാണ് ഞാൻ നിർദേശിക്കുന്നത്. ഇതിൽ രാഷ്ട്രീയമില്ല; ഇത് നമ്മുടെ പോലീസ് സേനയുടെ വിശ്വാസ്യതയുടെയും ധാർമികതയുടെയും പ്രശ്നമാണ്. മാത്രവുമല്ല, സ്ത്രീകൾക്ക് സുരക്ഷിതമായ പ്രവർത്തിക്കാനുള്ള അന്തരീക്ഷവും, പോലീസിൽ നിന്ന് സഹായം വേണ്ട സാഹചര്യത്തിൽ സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താനും ഇത് അത്യാവശ്യമാണ്.

Read Also: അതിര്‍ത്തിയില്‍ ഉത്തരവ് കാത്ത് റഷ്യന്‍ യുദ്ധവിമാനങ്ങള്‍ : ഉക്രൈന്‍ വീഴാന്‍ ഇനി പുടിന്‍ വിരല്‍ ഞൊടിക്കേണ്ട താമസം

അതേസമയം, സ്ത്രീയെന്ന നിലയിൽ കടുത്ത ആക്ഷേപങ്ങളാണ് ഒരു വിഭാഗം പൊലീസുകാരിൽ നിന്നും നേരിടേണ്ടതായി വന്നതെന്ന് മുൻ ഡിജിപി ആർ ശ്രീലേഖ വെളിപ്പെ‌ടുത്തിയിരുന്നു. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു കേരള കേഡറിലെ ആദ്യ വനിത ഐപിഎസ് ഓഫീസറായ ശ്രീലേഖയുടെ വെളിപ്പെടുത്തൽ.

 

ത്തൽ.

shortlink

Post Your Comments


Back to top button