KeralaLatest NewsNews

‘ഭര്‍തൃ കുടുംബത്തിന്റെ ബാധ്യതയ്ക്ക് മകള്‍ ബലിയാടായി’: ആഷിഫിന്റെ കുടുംബത്തിനെതിരെ അബീറയുടെ ബന്ധുക്കൾ

തൃശൂർ: കൊടുങ്ങല്ലൂരിൽ രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ നാല് പേർ മരിച്ച സംഭവത്തിൽ ഭർത്താവ് ആഷിഫിന്റെ കുടുംബത്തിനെതിരെ ആരോപണവുമായി ഭാര്യയുടെ ബന്ധുക്കൾ. മകൾ അബീറ ആത്മഹത്യ ചെയ്യില്ല, മകളെയും കുട്ടികളെയും ആഷിഫ് അവരുടെ അറിവില്ലാതെ അപായപ്പെടുത്തി എന്നാണ് കുടുംബത്തിന്റെ ആരോപണം. ആഷിഫിന്റെ കുടുംബത്തിന്റെ കടബാധ്യതയെ തുടർന്നുണ്ടായ സമ്മർദ്ദത്താലാണ് ആത്മഹത്യയെന്നും ഇവർ ആരോപിക്കുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഏറ്റുവാങ്ങാൻ ആശുപത്രിയിൽ എത്തിയ അബീറയുടെ ബന്ധുക്കളാണ് ഇക്കാര്യം പറഞ്ഞത്.

സാമ്പത്തിക ബാധ്യതയെ തുടർന്നാണ് കുടുംബം ആത്മഹത്യ ചെയ്യുന്നതെന്ന് മുറിയിൽ നിന്നും പോലീസ് കണ്ടെടുത്ത കുറിപ്പിൽ പറയുന്നത്. എന്നാൽ, ഇക്കാര്യം ഞങ്ങൾക്ക് അറിയില്ലായിരുന്നു എന്നും പ്രശ്നങ്ങളുണ്ടെങ്കിൽ സാമ്പത്തിക സഹായം നൽകുവാൻ സാധിക്കുമായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. ബാധ്യതയെപ്പറ്റി മകൾ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. ഭർത്താവിന്റെ കുടുംബം വരുത്തിവെച്ച കടബാധ്യതയിൽ മകളും കുഞ്ഞുങ്ങളും ബലിയാടാവുകയായിരുന്നെന്നുമാണ് അബീറയുടെ വീട്ടുകാരുടെ ആരോപണം. ആഷിഫിനും ഭാര്യയ്ക്കും താമസിക്കുന്ന സഥലവും വീടും കൂടാതെ മറ്റു സ്വത്തുക്കളും ഉള്ളതായി ബന്ധുക്കൾ പറഞ്ഞു.

Read Also : ഗോകുലം ഗോപാലന്‍ വിശ്വസിക്കാന്‍ കൊള്ളാത്തവന്‍, ഗോപാലന്റേത് ചതിച്ച് സ്വത്ത് ഉണ്ടാക്കിയ ചരിത്രം : വെള്ളാപ്പള്ളി നടേശന്‍

ഇന്നലെ രാവിലെയാണ് കൊടുങ്ങല്ലൂർ ഉഴുവത്ത് കടവിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായ ആഷിഫ് ഉബൈദുല്ല (കുഞ്ഞുമോൻ 41), ഭാര്യ അബീറ (34), മക്കളായ അസ്റ ഫാത്തിമ (13), അനൗനീസ ഫാത്തിമ (8) എന്നിവരെയാണ് കഴിഞ്ഞ ദിവസം വീടിന്റെ മുകൾനിലയിലെ കിടപ്പുമുറിയിൽ വിഷവാതകം ശ്വസിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ പത്ത് മണിയായിട്ടും ഇവർ താഴേക്ക് ഇറങ്ങി വന്നില്ല. ഇതോടെ താഴെയുണ്ടായിരുന്ന ആഷിഫിൻറെ സഹോദരി അയൽവാസികളെ കൂട്ടി വന്ന് വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

shortlink

Post Your Comments


Back to top button