KeralaLatest NewsNews

ജനലുകളും വാതിലുകളും അടച്ചതിനു പുറമേ, ടേപ് ഉപയോഗിച്ച് വായുസഞ്ചാരം പൂർണമായി തടഞ്ഞു: കൊടുങ്ങല്ലൂർ മരണത്തിന് പിന്നിൽ…

ആത്മഹത്യ ചെയ്യണമെന്ന തീരുമാനം നേരത്തേ എടുത്തിരുന്നു എന്നാണ് ഈ രാസപദാര്‍ഥങ്ങള്‍ നല്‍കുന്ന സൂചനയെന്നു പൊലീസ് പറഞ്ഞു.

തൃശൂർ: കൊടുങ്ങല്ലൂരിൽ വിഷവാതകം ശ്വസിച്ച് മരിച്ച നിലയില്‍ കുടുംബത്തെ കണ്ടെത്തിയ സംഭവത്തില്‍ നിർണായക കണ്ടെത്തലുമായി പോലീസ്. മക്കളെ കിടത്തി ഉറക്കിയ ശേഷമാണ് ആഷിഫ് ഉബൈദുല്ലയും ഭാര്യ അബീറയും ചേര്‍ന്നു വിഷവാതകം ഒരുക്കിയെന്നാണു പൊലീസ് കണ്ടെത്തൽ. ഇവര്‍ കാല്‍സ്യം കാര്‍ബണേറ്റും സിങ്ക് ഓക്‌സൈഡും ഓണ്‍ലൈന്‍ വഴി വാങ്ങിയതായി കണ്ടെത്തി. ആത്മഹത്യ ചെയ്യണമെന്ന തീരുമാനം നേരത്തേ എടുത്തിരുന്നു എന്നാണ് ഈ രാസപദാര്‍ഥങ്ങള്‍ നല്‍കുന്ന സൂചനയെന്നു പൊലീസ് പറഞ്ഞു.

Read Also: കോൺ​ഗ്രസിൽ നിന്ന് നീതി കിട്ടിയില്ല,രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നു: ശോഭ സുബിനെതിരെ പരാതി നൽകിയ വനിതാ നേതാവ്

ചന്തപ്പുര ഉഴുവത്തുകടവില്‍ കാടാംപറമ്പ് ഉബൈദുള്ളയുടെ മകന്‍ ആഷിക് (41), ഭാര്യ അബീറ (34), മക്കളായ അസ്‌റ ഫാത്തിമ (14), അനൗംനിസ (8) എന്നിവരെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സമീപത്തെ കടയില്‍ നിന്നു പലചരക്ക് വാങ്ങിയതിനു നല്‍കാനുള്ള മുഴുവന്‍ തുകയും അബീറ കൊടുത്തിരുന്നു. എന്നാൽ വിഷവാതകം പുറത്തു പോകാതിരിക്കാനായി ജനലുകളും വാതിലുകളും അടച്ചതിനു പുറമേ, ടേപ് ഉപയോഗിച്ച് വായുസഞ്ചാരം പൂർണമായി തടയുകയും ചെയ്തിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയുണ്ട് എന്ന് സൂചിപ്പിക്കുന്ന കത്ത് പൊലീസ് കണ്ടെടുത്തെന്നാണ് വിവരം. രണ്ടാഴ്ചയായി സമൂഹമാധ്യമത്തിൽനിന്നു ഇവർ വിട്ടു നിന്നിരുന്നതായി സുഹൃത്തുക്കൾ പറയുന്നു.

shortlink

Post Your Comments


Back to top button