ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതും കോവിഡ്-19 സാഹചര്യവുമായി ബന്ധമുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എന്നാല്‍, ഈ നിയമത്തിന്റെ കാര്യത്തില്‍ പിന്നോട്ട് പോകില്ലെന്നും ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അമിത് ഷാ പറഞ്ഞു.
Read Also : ഉദ്ധവിനെ മുഖ്യമന്ത്രിസ്ഥാനത്തു നിന്ന് പുറത്താക്കാൻ സഞ്ജയ് റാവത്ത് പദ്ധതി നടത്തുന്നതായി ആരോപണം
പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാഷ്ട്രങ്ങളിലെ മുസ്ലിം ഇതര ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിന് സൗകര്യമൊരുക്കുന്ന സിഎഎ, 2019 ഡിസംബര്‍ 11 ന് പാര്‍ലമെന്റ് പാസ്സാക്കുകയും അടുത്ത ദിവസം തന്നെ രാഷ്ട്രപതിയുടെ അനുമതി ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍, സിഎഎയ്ക്ക് കീഴിലുള്ള നിയമങ്ങള്‍ ഇതുവരെ രൂപപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ നിയമം ഇതുവരെ നടപ്പാക്കിയിട്ടില്ല.
‘നമ്മള്‍ ഇതുവരെ കോവിഡ്-19 ല്‍ നിന്ന് മുക്തരായിട്ടില്ല. അതുകൊണ്ട് തന്നെ, സിഎഎയ്ക്ക് ഇപ്പോള്‍ മുന്‍ഗണന നല്‍കാന്‍ സാധിക്കില്ല. നമ്മള്‍ ഇതുവരെ മൂന്ന് കോവിഡ് തരംഗങ്ങള്‍ കണ്ടു. ഭാഗ്യവശാല്‍, ഇപ്പോള്‍ കാര്യങ്ങള്‍ മെച്ചപ്പെട്ട് മൂന്നാം തരംഗവും പിന്‍വാങ്ങുകയാണ്. സിഎഎയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ കോവിഡ് സാഹചര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്തായാലും അതില്‍ നിന്ന് പിന്നോട്ട് പോകുന്ന പ്രശ്‌നമില്ല. ചോദ്യത്തിനും പ്രസക്തിയില്ല’ അമിത് ഷാ പ്രതികരിച്ചു. ഈ നിയമം കാരണം ഒരു ഇന്ത്യക്കാരനും പൗരത്വം നഷ്ടപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷ പീഡനം അനുഭവിക്കുന്ന ഹിന്ദുക്കള്‍, സിഖുകാര്‍, ജൈനര്‍, ബുദ്ധമതക്കാര്‍, പാഴ്‌സികള്‍, ക്രിസ്ത്യാനികള്‍ തുടങ്ങിയവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുകയാണ് സിഎഎയുടെ ലക്ഷ്യം.
Post Your Comments