Latest NewsCricketNewsSports

രഞ്ജി ട്രോഫി: മേഘാലയക്കെതിരെ കേരളത്തിന് ഇന്നിംഗ്സ് ജയം

മുംബൈ: രഞ്ജി ട്രോഫിയില്‍ മേഘാലയക്കെതിരെ കേരളത്തിന് ഇന്നിംഗ്സ് ജയം. ഇന്നിംഗ്‌സിനും 166 റണ്‍സിനുമാണ് കേരളം ജയം സ്വന്തമാക്കിയത്. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 505 റൺസ് ലക്ഷ്യം വെച്ചിറങ്ങിയ മേഘാലയുടെ ഇന്നിംഗ്‌സ് 148ന് അവസാനിച്ചു. പിന്നാലെ ഫോളോഓണ്‍ ചെയ്ത മേഘാലയ 191ന് പുറത്തായി.

നാല് വിക്കറ്റ് നേടിയ ബേസില്‍ തമ്പിയാണ് രണ്ടാം ഇന്നിംഗ്‌സില്‍ മേഘാലയയെ തകര്‍ത്തത്. ഏദന്‍ ആപ്പിള്‍ ടോം, ജലജ് സക്‌സേന എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 75 റണ്‍സ് നേടിയ ഖുറാനയാണ് മേഘാലയുടെ ടോപ് സ്‌കോററര്‍. ദിപു 55 റണ്‍സുമായി പുറത്താവാതെ നിന്നു.

Read Also:- ക്യാന്‍സർ കോശങ്ങളെ നശിപ്പിക്കാൻ സ്ട്രോബറി!

മേഘാലയയുടെ ഒന്നാം ഇന്നിംഗ്‌സ് 148ന് അവസാനിച്ചിരുന്നു. 93 റണ്‍സെടുത്ത പുനിത് ബിഷ്ടിന് മാത്രമാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. കേരളത്തിനായി ഏദനും മനു കൃഷ്ണയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ, ശ്രീശാന്ത് രണ്ടും ബേസില്‍ തമ്പി ഒരു വിക്കറ്റും നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button