Latest NewsNewsFootballSports

ക്ലബ് ഫുട്ബോളിൽ ശക്തരായ പിഎസ്ജിക്കും മാഞ്ചസ്റ്റർ സിറ്റിക്കും തോൽവി

പാരീസ്: ക്ലബ് ഫുട്ബോളിൽ ശക്തരായ പിഎസ്ജിക്കും മാഞ്ചസ്റ്റർ സിറ്റിക്കും തോൽവി. ഫ്രഞ്ച് ലീഗിൽ നാന്റസ് പിഎസ്ജിയെ അട്ടിമറിച്ചപ്പോൾ, സിറ്റിയെ ശക്തരായ ടോട്ടനമാണ് പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ ലയണല്‍ മെസി, നെയ്മര്‍, എംബാപ്പേ എന്നിവര്‍ ആദ്യ ഇലവനില്‍ അണിനിരന്നിട്ടും ഒന്നിനെതിരെ മൂന്ന് ഗോളിനാണ് നാന്റസ് അട്ടിമറിച്ചത്.

കോളോ മൗനി, ക്വന്റിന്‍ മെര്‍ലിന്‍, ലുഡോവിക് ബ്ലാസ് എന്നിവരാണ് നാന്റസിനായി ഗോൾ നേടിയത്. 47-ാം മിനിറ്റില്‍ നെയ്മറാണ് പിഎസ്ജിയുടെ ആശ്വാസ ഗോൾ നേടിയത്. പരിക്കില്‍ നിന്ന് മുക്തനായതിന് ശേഷം നെയ്മര്‍ ആദ്യ ഇലവനില്‍ തിരിച്ചെത്തിയ മത്സരമായിരുന്നു ഇന്നത്തെ മത്സരം. പരാജയപ്പെട്ടെങ്കിലും 59 പോയിന്റുമായി പിഎസ്ജി ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

Read Also:- ചര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ ‘പുതിന’

അതേസമയം, പ്രീമിയര്‍ ലീഗ് ക്ലാസിക് പോരാട്ടത്തില്‍ ശക്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ ടോട്ടനം രണ്ടിനെതിരെ മൂന്ന് ഗോളിന് വീഴ്ത്തി. ഇഞ്ചുറി ടൈമില്‍ ഹാരീ കെയ്ന്‍ നേടിയ ഗോളിനായിരുന്നു ടോട്ടനത്തിന്റെ ജയം. നാലാം മിനിറ്റില്‍ തന്നെ ഡേജന്‍ കുലുസേസ്‌കി ടോട്ടന്‍ഹാമിനെ മുന്നിലെത്തിച്ചു. ടീമിനായി ഹാരി കെയ്ന്‍ ഇരട്ട ഗോളുകള്‍ നേടി. സിറ്റിക്കായി ഗുണ്ടോഗന്‍, റിയാദ് മാഹ്‌റസും ഓരോ ഗോളുകള്‍ വീതം നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button