Latest NewsIndiaNews

45 മിനുട്ടിനുള്ളിൽ പച്ചക്കറികളും പലചരക്ക് സാധനങ്ങളും വീട്ടുപടിക്കൽ: പുതിയ ഫീച്ചർ അവതരിപ്പിച്ച് ഫ്ലിപ്പ്കാർട്ട്

ഇന്ത്യയില്‍ ആവശ്യ സാധന വിതരണത്തില്‍ റിലയന്‍സ് മാര്‍ട്ട് ഉയര്‍ത്തുന്ന വെല്ലുവിളിയാണ് ഇത്തരം ഒരു രീതിയിലേക്ക് മാറി ചിന്തിക്കാന്‍ ഫ്ലിപ്പ്കാര്‍ട്ടിനെ പ്രേരിപ്പിച്ചത്.

ബംഗളൂരു: 45 മിനുട്ടിനുള്ളിൽ പലചരക്ക് സാധനങ്ങൾ വീട്ടുപടിക്കൽ എത്തിക്കുമെന്ന വാഗ്ദാനവുമായി ഫ്ലിപ്പ്കാര്‍ട്ട് പുതിയ ഫീച്ചർ പുറത്തിറക്കി. കൂടുതൽ വേഗത്തിൽ പലചരക്ക് സാധനങ്ങൾ ഉപയോക്താക്കളിലേക്ക് എത്തിക്കുന്നതിനായി നിലവിലുള്ള ക്വിക്ക് ഡെലിവറി സേവനത്തിന്റെ സമയം 90 മിനുട്ടിൽ നിന്ന് 45 മിനുട്ടായി കുറച്ചിരിക്കുകയാണ് ഫ്ലിപ്പ്കാര്‍ട്ട്. നിലവിൽ, ബംഗളൂരു നഗരത്തിലാണ് വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഈ ഇ – കോമേഴ്സ് സ്ഥാപനം ക്വിക്ക് ഡെലിവറി നടത്തുന്നത്. അടുത്ത മാസത്തോടെ ഈ സേവനം കൂടുതല്‍ ഇന്ത്യന്‍ നഗരങ്ങളിലേക്ക് കമ്പനി വ്യാപിപ്പിച്ചേക്കും.

Also read: വീശിയടിച്ച യൂനിസ് കൊടുങ്കാറ്റിനിടെ പതറാതെ പറന്നിറങ്ങി എയര്‍ ഇന്ത്യ: പൈലറ്റുമാര്‍ക്ക് അഭിനന്ദന പ്രവാഹം

ഇന്ത്യയില്‍ ആവശ്യ സാധന വിതരണത്തില്‍ റിലയന്‍സ് മാര്‍ട്ട് ഉയര്‍ത്തുന്ന വെല്ലുവിളിയാണ് ഇത്തരം ഒരു രീതിയിലേക്ക് മാറി ചിന്തിക്കാന്‍ ഫ്ലിപ്പ്കാര്‍ട്ടിനെ പ്രേരിപ്പിച്ചത്. ബ്ലിങ്കിറ്റ്, സെപ്റ്റോ, സ്വിഗ്ഗി, ഇൻസ്റ്റാമാർട്ട്, ഡൺസോ തുടങ്ങിയ ഇ-കൊമേഴ്‌സ് കമ്പനികൾ 15 – 20 മിനുട്ടിനുള്ളിൽ പലചരക്ക് സാധനങ്ങൾ ഉപഭോക്താക്കൾക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് ഫ്ലിപ്പ്കാര്‍ട്ട് പുതിയ ഫീച്ചർ പുറത്തിറക്കിയത്.

10 – 20 മിനുട്ടിൽ ഉള്ള ഡോർ ഡെലിവറി പ്രായോഗികമായ മോഡൽ അല്ലെന്ന് ഫ്ലിപ്പ്കാർട്ട് അധികൃതർ പറഞ്ഞു. പ്രായോഗികത കൂടി കണക്കിലെടുത്താണ് കമ്പനി ക്വിക്ക് ഡെലിവറി സേവനത്തിന്റെ സമയം 45 മിനുട്ടാക്കി പരിഷ്കരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button